പത്തനംതിട്ട: പൊതുജലാശയങ്ങളിലെയും റിസര്‍വോയറുകളിലെയും മത്സ്യവിത്ത് നിക്ഷേപം’ എന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്(21) രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി പെരുന്തേനരുവി റിസര്‍വോയറില്‍ കാര്‍പ്പ് മത്സ്യവിത്ത് നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ & പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലേഖാസുരേഷ് മണിയാര്‍കാരിക്കയം കടവില്‍ കരിമീന്‍ മത്സ്യവിത്ത് നിക്ഷേപിച്ചു.
പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 4,20,000/- രൂപ വകയിരുത്തുകയുംആവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഹാച്ചറിയില്‍ നിന്ന് ലഭ്യമാക്കി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീനാപ്രഭ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ഫിഷറീസ്ഓഫീസര്‍ പി. ശ്രീകുമാര്‍ , റാന്നി ട്രൈബല്‍ ഡെവലപ്മെന്റ്ഓഫീസര്‍ എസ്.എസ് സുധീര്‍, വിവിധ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് തല അംഗങ്ങള്‍, ഫിഷറീസ്വകുപ്പ്ഉദ്യോഗസ്ഥര്‍, പ്രോജക്ട്കോ-ഓര്‍ഡിനേറ്റര്‍മാര്‍, അക്വാ കള്‍ച്ചര്‍ പ്രൊമോട്ടര്‍, ഫിഷറീസ്വകുപ്പ് ഹാച്ചറി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.