ജനകീയ മത്സ്യകൃഷി പദ്ധതിയിൽപ്പെടുത്തി കാർപ്പ് ഫാമിംഗ് ആരംഭിച്ചു

കുറവിലങ്ങാട് : കേരള സർക്കാർ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിൽപ്പെടുത്തി ഗ്രാമപഞ്ചായത്തിൽ നടത്തുന്ന കാർപ്പ് ഫാമിംഗിന്റെ ഉദ്ഘാടനം മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തുകൊണ്ട് പ്രസിഡന്റ് മിനി മത്തായി നിർവ്വഹിച്ചു. മത്സ്യകൃഷി പ്രമോട്ടർ ആൻസി തോമസ് മത്സ്യകുഞ്ഞുങ്ങളുടെ വിതരണത്തിന് നേതൃത്വം നൽകി.  48 ഗുണഭോക്താക്കൾക്കായി 4800 മത്സ്യകുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. പടുതാക്കുളം, പാറക്കുളം, സ്വാഭാവിക കുളം എന്നിവിടങ്ങളിലാണ് കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്, സന്ധ്യ സജികുമാർ, എം.എൻ.രമേശൻ, ടെസ്സി സജീവ്, വിനു കുര്യൻ, ഡാർളി ജോജി, കമലാസനൻ ഇ.കെ., ജോയിസ് അലക്സ്, ലതിക സാജു, രമ രാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എം.എം.ജോസഫ്, സെക്രട്ടറി പ്രദീപ് എൻ. തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.