കോട്ടയം : മത്സ്യമേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ വിവരങ്ങൾ ഡിജിറ്റൽ ആക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ അസംഘടിത തൊഴിൽ മേഖലകളിൽ ഒന്നായ മത്സ്യമേഖലയിലെ മത്സ്യ കർഷകർ, മത്സ്യത്തൊഴിലാളികൾ, മത്സ്യ കച്ചവടക്കാർ, മത്സ്യമേഖലയിലെ സൂക്ഷ്മ ചെറുകിട വ്യവസായങ്ങളിലെ തൊഴിലാളികൾ, മത്സ്യ സംസ്കരണ സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ എന്നിവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. നവംബർ 13 ബുധനാഴ്ച രാവിലെ 10.30 മുതൽ വൈകിട്ട് 4 മണി വരെ പള്ളം കരിമ്പിങ്കാല കടവിലു ള്ള പള്ളം ഗവണ്മെന്റ് മോഡൽ ഫിഷ് ഫാമിൽ പ്രവർത്തിക്കുന്ന കോട്ടയം മത്സ്യ ഭവൻ ഓഫീസിൽ വച്ച് കോമൺ സർവീസ് സെന്റർ വഴി രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.ആധാർ കാർഡും, ആധാർ ലിങ്ക്ഡ് ആയിട്ടുള്ള ഫോൺ നമ്പറും, ബാങ്ക് പാസ്ബുക്കും രജിസ്ട്രേഷനായി കൊണ്ടുവരേണ്ടതാണ് മത്സ്യത്തൊഴിലാളികൾ ക്ഷേമനിധി പാസ് ബുക്ക് കൂടി കയ്യിൽ കരുതേണ്ടതാണ്.