കോട്ടയം: ഉദയനാപുരം, തലയോലപ്പറമ്പ് എന്നിവിടങ്ങളിലെ പാടങ്ങളിലും ഇടത്തോടുകളിലും ഫിഷറീസ് വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ അനധികൃതമായി സ്ഥാപിച്ച കൂടുകളും മത്സ്യ ബന്ധന ഉപകരണങ്ങളും പിടികൂടി.മഴക്കാലം പുഴ, കായൽ മത്സ്യങ്ങളുടെ പ്രജനന കാലമായതിനാൽ കൂടുകളും , കണ്ണിവലിപ്പം കുറഞ്ഞ വലകളും ഉപയോഗിച്ചുള്ള മത് സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
കനത്ത മഴയിൽ ജലാശയങ്ങൾ നിറഞ്ഞ് വയലു കളിലും തോടുകളിലും മത്സ്യങ്ങൾ മുട്ടയിട്ട് പെരുകുന്ന സമയമാണ്. ഈ സമയത്ത് മത്സ്യങ്ങളെ കൂട്ടത്തോടെ പിടികൂടിയാൽ ഇത്തരം മത്സ്യങ്ങൾക്ക് വംശനാശം സംഭവിക്കും.പല പുഴ മത്സ്യങ്ങളും വം ശ നാശ ഭീഷണി നേരിടുകയാണ്.മത്സ്യ സമ്പത്ത് നശിപ്പിക്കുന്ന രീതിയിൽ അനധികൃത മത്സ്യ ബന്ധനം നടത്തിയാൽ 15000/-രൂപ വരെ പിഴയും 6 മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയിൽ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ പ്രിയാമോൾ. വി. എസ്, (എ. എഫ്. ഇ. ഒ), ലൂസി. എ. ഐ,(എഫ്. ഒ), സ്വാതിഷ്, അഖിൽ എന്നിവർ പങ്കെടുത്തു.