മത്സ്യ കർഷക ദിനാചരണവും മികച്ച മത്സ്യ കർഷകരെ ആദരിക്കൽ ചടങ്ങും നടത്തി

കോട്ടയം : ഫിഷറീസ് വകുപ്പ്,കോട്ടയം ജില്ല, വൈക്കം മത്സ്യ ഭവന്റെ നേതൃത്വത്തിൽ മത്സ്യ കർഷക ദിനാചരണവും മികച്ച മത്സ്യ കർഷകരെ ആദരിക്കൽ ചടങ്ങും നടത്തി. ദേശീയ മത്സ്യ കർഷക ദിനാചരണ ദിനമായ ജൂലൈ 10ന് വൈക്കം മുൻസിപ്പാലിറ്റിയിലെ സത്യാഗ്രഹ മെമ്മോറിയൽ ഹാളിലാണ് ചടങ്ങുകൾ നടന്നത്. വൈക്കം നഗരസഭ അധ്യക്ഷ രാധിക ശ്യാം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈക്കം നിയോജക മണ്ഡലം എംഎൽഎ സി കെ ആശ അവർകൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു. 

Advertisements

മികച്ച ശുദ്ധജല കർഷകൻ- മാർട്ടിൻ ജോർജ്, മികച്ച കരിമീൻ കർഷകൻ – ജസ്റ്റിൻ കുര്യാക്കോസ്, മികച്ച ചെമ്മീൻ കർഷകൻ- രാജേന്ദ്രൻ, മികച്ച അലങ്കാര മത്സ്യ കർഷകൻ – ജസ്റ്റിൻ തോമസ്, മികച്ച ഓരു ജല കൂടു കർഷക – അനില വിപിൻ, മികച്ച റീ സർക്കുലേറ്ററി അക്വാ കൾച്ചർ -ജോണിക്കുട്ടി മാത്യു, മികച്ച പടുതാ കുളത്തിലെ മത്സ്യകൃഷി – ഷൈനി മോൾ, മികച്ച ബയോഫ്ലോക്ക്  മത്സ്യ കർഷക -രാധ വി ഡി, മികച്ച ബയോഫ്ലോക്ക് തിലാപ്പിയ കർഷക -ബിന്ദു രാജപ്പൻ, മികച്ച ബയോഫ്ലോക്ക് വനാമി കർഷക- ഉദയകുമാരി, മികച്ച ഒരു നെല്ലും ഒരു മീനും കർഷകൻ -ബിജു ജോണി, മികച്ച കരിമീൻ വിത്തുല്പാദന യൂണിറ്റ് -ഷാജി കെ എം എന്നിവരെയാണ് ആദരിച്ചത്. വൈക്കം നഗരസഭ വൈസ് ചെയർമാൻ പി ടി സുഭാഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ അയ്യപ്പൻ, കൗൺസിലർമാരായ ബിന്ദു ഷാജി, എബ്രഹാം പഴയകടവൻ, അശോകൻ വെള്ളവേലി,രേണുക രതീഷ്, രാജശ്രീ വേണുഗോപാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ വൈക്കം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പ്രിയാ മോൾ വിഎസ്  സ്വാഗതവും, ഫിഷറീസ് ഓഫീസർ പൊന്നമ്മ കെ ജെ കൃതജ്ഞതയും അർപ്പിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് കോട്ടയം കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ  ഡോ.നവ്യ ആർ മത്സ്യകൃഷിയും സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി  ക്ലാസ് അവതരിപ്പിക്കുകയും വിനീഷ് പുത്തൻതറ, അനില വിപിൻ എന്ന കർഷകർ കൃഷി രംഗത്തെ അനുഭവങ്ങൾ പങ്കിടുകയും ചെയ്തു. മറ്റ് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, അക്വാ കൾച്ചർ കോഡിനേറ്റർ, പ്രൊമോട്ടർമാർ  തുടങ്ങിയവർ പങ്കെടുത്ത ചടങ്ങ് കർഷകരുടെ നിറ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.