മത്സ്യത്തൊഴിലാളിയെ വേമ്പനാട് കായലിൽ കാണാതായി 

ഇടക്കൊച്ചി: മത്സ്യത്തൊഴിലാളിയെ കായലിൽ കാണാതായി. ഇടക്കൊച്ചി  പീടിയേക്കൽപ്പറമ്പിൽ വിമൽ റോയി പി.എസ്. ( 55) നെയാണ് ഇന്നലെ രാത്രി 10 മണിയോടെ മത്സ്യബന്ധനത്തിനിടെ വേമ്പനാട് കായലിൽ കാണാതായത്. 

Advertisements

ഇന്നലെ രാത്രിയിലുണ്ടായ കാറ്റിലും മഴയിലും പെട്ട് വഞ്ചിയിൽ നിന്നും കായലിലേക്ക് തെന്നി വീഴുകയായിരുന്നു.  വള്ളത്തിൽ കൂടെയുണ്ടായിരുന്നയാൾ രക്ഷിക്കുവാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിൽ വിമൽ റോയിയെ കാണാതാവുകയായിരുന്നു. നിലവിൽ ഫയർഫോഴ്സിന്റെ സ്കൂബ ടീമും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്.

Hot Topics

Related Articles