വീണ്ടും അവഗണന :മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍

ആലപ്പുഴ : മത്സ്യത്തൊഴിലാളി വിഭാഗത്തെ സംസ്ഥാന സർക്കാർ ഒറ്റപ്പെടുത്തുന്നു .തണൽ പദ്ധതി അട്ടിമറിച്ചതിനു പിന്നാലെ സമ്പാദ്യസമാശ്വാസ പദ്ധതിയും നിർത്തലാക്കാൻ നീക്കം .കേന്ദ്ര സർക്കാരിനെ പഴിചാരാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമവും പരാജയപ്പെടുന്നു .

Advertisements

പഞ്ഞമാസം കണക്കാക്കി മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച പദ്ധതിയായിരുന്നു സമ്പാദ്യസമാശ്വാസം .ആഗസ്റ്റ് മാസം മുതൽ ഏപ്രിൽ വരെ 250 രൂപ വെച്ച് 1500 രൂപ വാങ്ങിയ ശേഷം ഇവർ നൽകിയ 1500 രൂപയും സംസ്ഥാന സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും വിഹിതമായ 1500 രൂപ വീതം കൂട്ടി ചേർത്ത് 4500 രൂപ മെയ് ജൂൺ ജൂലൈ മാസങ്ങളിൽ 3 ഗഡുക്കളായി വിതരണം ചെയ്യുന്നതാണ് പദ്ധതി .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ മത്സ്യത്തൊഴിലാളികൾ അടച്ച തുകയും കേന്ദ്ര സർക്കാർ വിഹിതവും തൊഴിലാളികളുടെ അക്കൗണ്ടിൽ എത്തിയിട്ടും സംസ്ഥാന സർക്കാർ തങ്ങളുടെ വിഹിതം നൽകുവാൻ തയാറായില്ല .പകരം കേന്ദ്ര സർക്കാർ നൽകിയ തുക സംസ്ഥാന സർക്കാരിൻ്റേതാണന്ന വാദവുമായി അമ്പലപ്പുഴയിലെ മത്സ്യഭവൻ ഉദ്യോഗസ്ഥർ രംഗത്ത് എത്തിയിരുന്നു .

എന്നാൽ പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന എന്ന പേരിൽ തന്നെയാണ് കേന്ദ്ര വിഹിതം ഓരോ തൊഴിലാളികളുടേയും അകൗണ്ടിൽ എത്തിയത് .ഈ വിവരം മത്സ്യത്തൊഴിലാളികൾ ഉദ്യോഗസ്ഥരെ അറിയിച്ചതോടെ ഇവർ വെട്ടിലാകുകയായിരുന്നു .കൃസ്തുമസ് പ്രമാണിച്ച് വിവിധ പെൻഷൻ തുകകൾ സർക്കാർ വിതരണം ചെയ്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികളെ മാത്രം അവഗണിച്ചത് .

യു ഡി എഫ് സർക്കാരിൻ്റെ കാലത്ത് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായവർക്ക് തണൽ എന്ന പദ്ധതി നടപ്പാക്കിയിരുന്നു .ഇതിൻ പ്രകാരം 2013 മുതൽ 16 വരെ വർഷം 1350 രൂപ തൊഴിലാളികൾക്ക് ലഭിച്ചിരുന്നു .എന്നാൽ പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ ഇതും നിർത്തലാക്കുകയായിരുന്നു .അടിയന്തിരമായി സമ്പാദ്യസമാശ്വാസ പദ്ധതി തുക പൂർണ്ണമായും വിതരണം ചെയ്യണമെന്ന് കാട്ടി പ്രതിഷേധ പരിപാടികൾ തുടങ്ങി കഴിഞ്ഞു .

കഴിഞ്ഞ ദിവസം കോൺഗ്രസിൻ്റെ നേതൃത്വത്തിൽ അമ്പലപ്പുഴ മത്സ്യഭവൻ ഓഫീസിനു മുൻപിൽ നടന്ന പരിപടി മത്സ്യത്തൊഴിലാളി സംഘടനയുടെ സംസ്ഥാന സെക്രട്ടറി എ .ആർ .കണ്ണൻ ഉദ്ഘാടനം ചെയ്തു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.