കോട്ടയം ജില്ല ഫിഷറീസ് വകുപ്പിന്റെ ഏകദിന കരിയർ ഗൈഡൻസ് പരിപാടി നടത്തി

വൈക്കം : മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവിധ സാധ്യതകൾ തൊഴിലവസരങ്ങൾ വിദ്യാഭ്യാസവായ്പ സൗകര്യങ്ങൾ മത്സ്യവകുപ്പ് അനുബന്ധസ്ഥാപനങ്ങളും വിദ്യാർത്ഥികൾക്ക് നൽകുന്ന വിവിധ സേവനങ്ങൾ ക്ഷേമ പ്രവർത്തനങ്ങൾ മുതലായവ പരിചയപ്പെടുത്തുന്നതിന്  വിദ്യാതീരം  പദ്ധതിയുടെ ഭാഗമായി ഏകദിന കരിയർ ഗൈഡൻസ് പരിപാടി കോട്ടയം ജില്ല ഫിഷറീസ് വകുപ്പിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

Advertisements

പത്താംതരം,  ഹയർസെക്കൻഡറി,  വൊക്കേഷണൽ ഹയർസെക്കൻഡറി തലങ്ങളിൽ  പഠിച്ചുകൊണ്ടിരിക്കുന്ന മത്സ്യതൊഴിലാളികളുടെ മക്കളായ  വിദ്ധാർത്ഥികൾക്കായാണ് ഈ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത് . വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ വച്ച്,  ബഹുമാനപ്പെട്ട വൈക്കം നഗരസഭ  വൈസ് ചെയർമാൻ പിടി സുഭാഷ് അവർകളുടെ അധ്യക്ഷതയിൽ  ചേർന്ന കരിയർ ഗൈഡൻസ് പരിപാടിയുടെ  ഉദ്ഘാടനം വൈക്കം ചെയർപേഴ്സൺ ശ്രീമതി രാധിക ശ്യാം  അവർകൾ നിർവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരസഭ കൗൺസിലർമാരായ  സിന്ധു സജീവൻ ,ആർ സന്തോഷ് ,കെപി സതീശൻ,ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ ആശംസകളർപ്പിച്ച ചടങ്ങിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യം സ്വാഗതവും വൈക്കം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കണ്ണൻ പി കൃതജ്ഞതയും  പറഞ്ഞു . വൈക്കം മേഖലയിൽനിന്നുള്ള 7 വിവിധ സ്കൂളുകളിലെ 100 വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു . വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് മേഖലയിലെ ക്ലാസ് നയിച്ചത് റിട്ടയേഡ് എംപ്ലോയ്മെൻറ് ഓഫീസർ ഇന്ദിര  എൻ ജി ആണ്.

കൗമാര പ്രശ്നങ്ങളും പരിഹാരങ്ങൾ വിഷയത്തെക്കുറിച്ച് സൈക്യാട്രിസ്റ്റായ  അനു  രഞ്ജിത് ക്ലാസ്സ് എടുത്തു .ലഹരിവിരുദ്ധ ബോധവൽക്കരണ ത്തെക്കുറിച്ച് എക്സൈസ് പ്രേവന്റിവ്  ഓഫീസർ രാജേഷും  എജുക്കേഷൻ ലോൺ സംബന്ധിച്ച വിഷയങ്ങളെക്കുറിച്ച് എസ് ബി ഐ ഡെപ്യൂട്ടി മാനേജർ അനൂപും സംസാരിച്ചു .വൈകീട്ട് സാക്ഷ്യപത്ര വിതരണത്തോടെ കൂടി  ചടങ്ങുകൾ അവസാനിച്ചു .ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ പ്രിയമോൾ ,രശ്മി ,പൊന്നമ്മ ,ലൂസി , സിമി , ജിഷ്ണു  തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഈ ചടങ്ങ് വൈക്കത്ത് വെച്ച് സംഘടിപ്പിക്കാൻ ആയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.