മീനച്ചിലാറ്റിലെ വെള്ളത്തിൽ സാമൂഹ്യ വിരുദ്ധർ വിഷം കലക്കിയതായി സംശയം ;കുമ്മനം താഴത്തങ്ങാടി പ്രദേശത്ത് മീനുകൾ ചത്തുപൊങ്ങി

കോട്ടയം : കുമ്മനം താഴത്തങ്ങാടി പ്രദേശത്ത് മീനച്ചിലാറ്റിൽ മീനുകൾ ചത്തുപൊങ്ങുന്നത് കാണാനിടയായി. ഇന്നു രാവിലെയാണ് വലിയ മീനുകൾ അടക്കം ചത്തു പൊങ്ങുന്നതായി കണ്ടത്.

Advertisements

സാമൂഹ്യ ദ്രോഹികൾ മീൻ പിടിക്കുന്നതിനായി അതി മാരകമായ വിഷം കലക്കിയതാണ് എന്ന് സംശയിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനം മൂലം വെള്ളത്തിനുണ്ടായ മാറ്റം മൂലമാണ് ഇത് സംഭവിക്കുന്നത് എന്നും പറയപ്പെടുന്നു..വിഷം കലക്കിയതാണ് എങ്കിൽ അവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

വെള്ളത്തിൽ ജീവിക്കുന്ന മീനുകൾ ചത്തുപൊങ്ങുകയാണെങ്കിൽ മനുഷ്യർക്ക് എത്ര കണ്ട് ഉപയോഗിക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കുക. സർക്കാരും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെടുക.

കുമരകം തിരുവാർപ്പ് രണ്ട് പഞ്ചായത്തുകളിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നത് മീനച്ചിലാറിന്റെ തീരത്ത് നിന്നാണ്. ഈ വെള്ളത്തിൽ വിഷം കലർത്തിയാൽ കടുത്ത വേനൽ കാലത്ത് ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കുടിവെള്ളം ലഭിക്കാതെ ആകും.

Hot Topics

Related Articles