കോട്ടയം : വേമ്പനാട്ട് കായലിലെ അനധികൃതമായ മീൻപിടുത്തതിനെതിരെ കർശന പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് പറയുന്ന ഫിഷറീസ് വകുപ്പ് കായൽ തീരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന അനധൃകൃത ചീനവലകൾ നീക്കം ചെയ്യുന്നതിന് ഒരു നടപടിയും സ്വികരിക്കുന്നില്ല എന്ന് പരിസ്ഥിതി പ്രവർത്തകനായ എബി ഐപ്പ് ആരോപിച്ചു ഇത്തരം ചീനവലകൾ ഉയർന്ന പ്രകാശമുള്ള വൈദ്യുത ബൾബുകൾ ഉപയോഗിച്ചാണ് മീൻപിടുത്തം നടത്തുന്നത് ചീനവലകളുടെ അടിയിൽ ചെളിവന്ന് അടിയുകയു൦ പിന്നീട് അവിടം ചിറയാവുകയും അവിടെ ചെളി കൾ നിറഞ്ഞ് ജലസസ്യങ്ങൾ ഉണ്ടായി നീരൊഴുക്ക് തടസപ്പെടുകയാണ്.
Advertisements
ഫിഷറീസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ഇവ അവിടെ നിലനിൽക്കുന്നത് അനധികൃത ചീനവലകൾ ഉടൻ പൊളിച്ചുമാറ്റാൻ കർശന നിർദ്ദേശം നൽകണം എന്ന് ആവശൃപ്പെട്ടു ഫിഷറീസ് മന്ത്രിക്ക് നിവേദനം നൽകിയതായി എബി ഐപ്പ് പറഞ്ഞു.