അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കൃഷിസ്ഥലത്ത് ഉപേക്ഷിച്ചു; മധുരയിൽ മൂന്ന് പേർ പിടിയിൽ 

ലഖ്നൗ: ഉത്തർപ്രദേശിലെ മഥുരയിൽ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു. ഫെബ്രുവരി 25 ന് കുട്ടിയെ കാണാനില്ല എന്ന് മാതാപിതാക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ ശരീരത്തിന്റെ ഒരു ഭാഗം കൃഷിസ്ഥലത്തു നിന്നും കണ്ടെത്തിയത്. 

Advertisements

പിന്നീട് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കൂടുതൽ മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു. പോസ്റ്റ്‌ മോർട്ടം  റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് വ്യക്തമായി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് അറിയിച്ചു. 

Hot Topics

Related Articles