ലണ്ടൻ: ഇൻഷുറൻസ് തുക കൈക്കലാക്കാൻ സ്വന്തംകാലുകള്‍ മുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റി ഡോക്ടർ. യുകെയിലാണ് സംഭവം.പ്രമുഖ വാസ്കുലർ സർജനായ നീല്‍ ഹോപ്പറാ(49)ണ് 500,000 പൗണ്ട് (ഏകദേശം 5,85,45,800 രൂപ) ഇൻഷുറൻസിനുവേണ്ടി കാലുകള്‍ മുറിച്ചുമാറ്റിയത്. അണുബാധയെ തുടർന്നാണ് കാലുകള്‍ മുറിച്ചുമാറ്റേണ്ടിവന്നത് എന്നായിരുന്നു നീലിന്റെ അവകാശവാദം. എന്നാല്‍ ഇത് സത്യമല്ലെന്ന് കോടതി കണ്ടെത്തി.
രണ്ട് വ്യത്യസ്ത കമ്ബനികളില്‍നിന്ന് 235,622 പൗണ്ടിന്റെയും 231,031 പൗണ്ടിന്റെയും ഇൻഷുറൻസായിരുന്നു നീലിനുണ്ടായിരുന്നത്. ഇവ ലഭിക്കാൻ വേണ്ടിയാണ് ഇൻഷുറൻസ് കമ്ബനികളെ തെറ്റായ കാരണം കാണിച്ച് ഡോക്ടർ കബളിപ്പിച്ചത്. 2019 ജൂണ്‍ മൂന്നാം തീയതിയും 26-ാം തീയതിയുമായിരുന്നു ഇത്. ഡെവോണ്‍ ആൻഡ് കോണ്‍വാള്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നീലിന്റെ തട്ടിപ്പ് കണ്ടെത്തിയത്. ഏകദേശം രണ്ടരക്കൊല്ലം നീണ്ട അന്വേഷണത്തിലാണ് തട്ടിപ്പ് തെളിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2013 മുതല്‍ പത്തുകൊല്ലം റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റല്‍സ് എൻഎച്ച്‌എസ് ട്രസ്റ്റിലായിരുന്നു നീല്‍ ജോലിചെയ്തിരുന്നത്. ഇക്കാലയളവില്‍ നൂറുകണക്കിന് ശസ്ക്രിയകള്‍ നീല്‍ ചെയ്തിട്ടുണ്ട്. 2023 മാർച്ചില്‍ ഇയാള്‍ അറസ്റ്റിലായതിനു പിന്നാലെ നീലിന്റെ മെഡിക്കല്‍ പ്രാക്ടീസിനുള്ള അനുമതി റദ്ദാക്കിയിരുന്നു. ഇൻഷുറൻസ് തട്ടിപ്പ് കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന അടുത്തമാസം 26-വരെ നീലിനെ റിമാൻഡ് ചെയ്തിട്ടുണ്ട്. മറ്റുള്ള വ്യക്തികളുടെ ശരീരം മുറിച്ചുമാറ്റാൻ മാരിയസ് ഗുസ്റ്റാവ്സണ്‍ എന്നൊരാള്‍ക്ക് പ്രേരണയായി എന്ന കുറ്റവും നീലിനുമേല്‍ ചുമത്തിയിട്ടുണ്ട്.