അല്‍ഫോന്‍സാപുരം പള്ളിയില്‍ തിരുനാളിന് കൊടിയേറി : തിരുനാള്‍ ഇന്ന്

ആലപ്പുഴ : എടത്വ അല്‍ഫോന്‍സാപുരം സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ തിരുനാളിന് കൊടിയേറി. കൊടിയേറ്റിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. അസി. വികാരി ഫാ. ആന്റണി ചൂരവടി സഹകാര്‍മ്മികനായിരുന്നു. തുടര്‍ന്ന് ലദീഞ്ഞും വി. കുര്‍ബാനയും നടന്നു. തിരുനാള്‍ ഇന്ന് നടക്കും. വൈകിട്ട് 4.30 ന് നടക്കുന്ന ആഘോഷമായ വി. കുര്‍ബാനയ്ക്ക് ഫാ. ഏവീസ് എടച്ചേത്ര കാര്‍മികത്വം വഹിക്കും. ഫാ. ജീമോന്‍ ബംഗ്ലാവ്പറമ്പില്‍ വചന സന്ദേശം നല്‍കും. തുടര്‍ന്ന് നടക്കുന്ന തിരുനാള്‍ പ്രദക്ഷിണം അല്‍ഫോന്‍സാ ചാപ്പല്‍ മുതല്‍ എംപി പാലം വരെയെത്തി തിരികെ പള്ളിയില്‍ എത്തിച്ചേരും. ഫാ. ബെന്നിച്ചന്‍ വെട്ടിത്താനം കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നേര്‍ച്ചവിരുന്ന്.

Advertisements

Hot Topics

Related Articles