ചർമ്മത്തിലെ ചുളിവുകളും വരകളും മാറ്റണോ ? എന്നാൽ ഫ്ളാക്സ് സീഡ് കൊണ്ടുള്ള ഈ ഫേസ് പാക്കുകൾ പരീക്ഷിക്കൂ

ഫ്ളാക്സ് സീഡ് ചർമ്മസംരക്ഷണത്തിന് മികച്ചതാണ്. ഒമേഗ -3 ഫാറ്റി ആസിഡുകൾ പോലുള്ള അവശ്യ പോഷകങ്ങളാൽ നിറഞ്ഞ ഫ്ളാക്സ് സീഡുകൾ ചർമ്മത്തെ പോഷിപ്പിക്കുകയും ജലാംശം നൽകുകയും ചെയ്യുന്നു. ഫ്ളാക്സ് സീഡ് വരണ്ട ചർമ്മം അകറ്റുകയും ചർമ്മത്തിൻ്റെ മൃദുത്വം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

Advertisements

പോഷകങ്ങൾ, നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാ‌ണ് ഫ്ളാക്സ് സീഡുകൾ. ഫ്ളാക്സ് സീഡിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മം കൂടുതൽ ലോലമാക്കാൻ സഹായിക്കുന്നതായി ഇൻ്റർനാഷണൽ ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഫ്ലാക്സ് സീഡിലെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വരണ്ട ചർമ്മം അകറ്റുന്നതിന് സഹായിക്കും. ഫ്ളാക്സ് സീഡ് പതിവായി ചർമ്മത്തിൽ ഉപയോഗിക്കുന്നത് മുഖത്തെ നേർത്ത വരകളും ചുളിവുകളും കുറയ്ക്കുന്നു.‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഖം സുന്ദരമാക്കാൻ ഫ്ളാക്സ് സീഡ് കൊണ്ടുള്ള ഫേസ് പാക്കുകൾ

ഒന്ന്

 1 ടേബിൾസ്പൂൺ കുതിർത്ത ഫ്ളാക്സ് സീഡ്, 1 ടേബിൾ സ്പൂൺ തേൻ, 1 ടേബിൾ സ്പൂൺ തൈര് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

രണ്ട്

1 അവാക്കാഡോയുടെ പേസ്റ്റ്,  1 ടേബിൾസ്പൂൺ ഫ്ളാക്സ് സീഡ്, 1 ടേബിൾ സ്പൂൺ പാൽ എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. മുഖത്തെ ചുളിവുകൾ മാറാൻ മികച്ചതാണ് ഈ പാക്ക്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.