ന്യൂഡൽഹി : കഴിഞ്ഞ ദിവസങ്ങളിലാണ് എയർ ഇന്ത്യയും വിമാനനിർമ്മാതാക്കളായ ബോയിംഗും എയർബസും തമ്മിൽ 470 വിമാനങ്ങൾ വാങ്ങാനുള്ള മെഗാകരാർ പ്രഖ്യാപിച്ചത്. ഈ ഒറ്റക്കരാറിലൂ ടെ 2, 00, 000 ലക്ഷം തൊഴിലവരങ്ങൾ വ്യോമയാന, അനുബന്ധ മേഖലകളിൽ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വ്യോമയാന രംഗത്തെ വിദഗ്ദ്ധർ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത് ഒരു വർഷത്തിനുശേഷമാണ് എയർ ഇന്ത്യയുടെ നിർണായക നീക്കം. റിപ്പോർട്ടുകൾ പ്രകാരം, 70 ബില്യൺ ഡോളറിന്റെ 470 വിമാനങ്ങൾക്കാണ് എയർ ഇന്ത്യ ഓർഡർ നൽകിയിരിക്കുന്നത്.
കരാർ വഴി പൈലറ്റുമാർ, കാബിൻ ക്രൂ, സാങ്കേതിക, സാങ്കേതികേതര ജീവനക്കാർ എന്നിവരുടെ ഒഴിവുകൾ സൃഷ്ടിക്കപ്പെടും. ഇത് കൂടാതെ എയർപോർട്ട് സ്റ്റാഫ്, എയർ ട്രാഫിക് കൺട്രോളർമാർ, ട്രാൻസ്പോർട്ട് വെണ്ടർമാർ, സർവീസ് പ്രൊവൈഡർമാർ എന്നിവരുൾപ്പെടെയുള്ള ജീവനക്കാരുടെ എണ്ണവും വർദ്ധിക്കും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ കരാറിലൂടെ വാങ്ങുന്ന വിമാനങ്ങളിലേക്കായി എയർ ഇന്ത്യക്ക് 6500ലധികം പൈലറ്റുമാരുടെ ഒഴിവുകളാണ് ഉണ്ടാവുക. ഈ കരാർ മൂലം യു,എസിലും വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. എയർ ഇന്ത്യ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കരാർ ചരിത്രപരമാണെന്നും ഇതിലൂടെ യു,എസിൽ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. ഫ്രാൻസും ബ്രിട്ടനും കരാറിനെ സ്വാഗതം ചെയ്തിട്ടുണ്ട്.
നിലവിൽ എയർ ഇന്ത്യക്ക് 113 വിമാനങ്ങളും 1600 പൈലറ്റുമാരുമുണ്ട്. എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപപനങ്ങളായ എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ എന്നിവയ്ക്ക് 54 വിമാനങ്ങളുണ്ട്. ഏകദേശം 850 പൈലറ്റുമാരും ഇവർക്കുണ്ട്. സംയുക്ത സംരഭമായ വിസ്താരയ്ക്ക് 53 വിമാനങ്ങളും 600ലധികം പൈലറ്റുമാരുമുണ്ട്.