തിരുവല്ല: തിങ്കളാഴ്ച രാത്രിയോടെ ചെങ്ങന്നൂരില്‍ വെള്ളം ഉയരുമെന്ന് മന്ത്രി സജി ചെറിയാന്. രാത്രിതന്നെ എല്ലാവരെയും മാറ്റും. പാണ്ടനാടും തിരുവന്‍വണ്ടൂരും അതീവ ജാഗ്രത വേണം. കുട്ടനാട്ടില്‍ ചെങ്ങന്നൂരിലേക്കാള്‍ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും വെള്ളപ്പൊക്ക കെടുതികള്‍ തുടരുകയാണ്.
എസി റോഡ്, ഹരിപ്പാട്-എടത്വ റോഡ്, അമ്പലപ്പുഴ-തിരുവല്ല റോഡ് തുടങ്ങിയവയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ട്. കക്കി ഡാം തുറന്നതിനാല്‍ വൈകിട്ടോടെ ജലനിരപ്പ് ഉയര്‍ന്നേക്കും. 39 ദുരിതാശ്വാസ ക്യാംപുകളിലായി 2100 ലധികം പേരുണ്ട്. 24 ക്യാംപുകളും ചെങ്ങന്നൂര്‍ താലൂക്കിലാണ്. രക്ഷാപ്രവര്‍ത്തനത്തിന് കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്ന് മത്സ്യബന്ധന വള്ളങ്ങള്‍ എത്തിച്ചു.