കോഴഞ്ചേരി: പത്തനംതിട്ട ഓമല്ലൂരില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്തെ കടകളില്‍ വെള്ളം കയറി. അയിരൂര്‍, തോട്ടപ്പുഴശേരി, കോഴഞ്ചേരി, കോയിപ്രം, ആറന്മുള പഞ്ചായത്തുകളിലെ നദീതീരത്ത് താമസിക്കുന്നവര്‍ മുന്‍കരുതലുകള്‍ ആരംഭിച്ചു.അയിരൂര്‍ പഞ്ചായത്തിലെ ചെറുകോല്‍പ്പുഴ, കാഞ്ഞീറ്റുകര തോട്ടപ്പുഴശേരി പഞ്ചായത്തിലെ കുറിയന്നൂര്‍ കുടുന്ത, നെടുംപ്രായര് മുണ്ടകന്‍പാടം കോഴഞ്ചേരിയിലെ മേലുകര, കീഴുകര ആറന്മുള പഞ്ചായത്തിലെ മാലക്കര വള്ളപ്പുര കടവ്, എഴീക്കാട് കോളനി, നീര്‍വിളാകം കോയിപ്രം പഞ്ചായത്തിലെ നെല്ലിക്കല്‍, പൂവത്തൂര്‍, മല്ലപ്പുഴശേരി പഞ്ചായത്തിലെ മരുതൂര്‍ കടവ്, വഞ്ചിത്ര ഭാഗം തുടങ്ങി നിരവധി സ്ഥലങ്ങളില്‍നിന്ന് വീട്ടുകാര്‍ സാധനസാമഗ്രികള്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളും ദുരിതാശ്വാസക്യാമ്പുകള്‍ ഒരുക്കുവാനുള്ള നടപടി പൂര്‍ത്തിയാക്കി. അമ്പത് വര്‍ഷത്തിനിടെ ആദ്യമായി ആറില്ലാത്ത അടൂരിലും വെള്ളപ്പൊക്കമുണ്ടായി. മഹാപ്രളയകാലത്തുപോലും സുരക്ഷിതരായിരുന്ന അടൂരുകാര്‍ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു ഇത്. എല്ലാവരും സാധനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന തിരക്കിലാണ്. അടച്ചിട്ടിരുന്ന കടകള്‍ ഉടമകളെത്തി തുറന്നുവെങ്കിലും സാധനങ്ങള്‍ നശിച്ച നിലയിലാണ്.