പത്തനംതിട്ട: കൊക്കാത്തോട് ഭാഗത്ത് ഉരുള്‍ പൊട്ടി ഒരേക്കര്‍ ഭാഗത്ത് ഒരു വീട് (റേഷന്‍ കടയ്ക്ക് അടുത്ത് ) നശിച്ചു. ഇതേ ഭാഗത്ത് 4 വീടുകളില്‍ വെള്ളം കയറി. നാട്ടുകാര്‍ ആളുകളെയും സാധനസാമഗ്രികളെയും സുരക്ഷിതമായി നീക്കിയിട്ടുണ്ട്. ആളപായം ഉള്ളതായി വിവരം ലഭിച്ചിട്ടില്ല. അച്ചന്‍കോവിലാര്‍, പമ്പ കല്ലാര്‍ തീരങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടത്തുണ്ട്. ജലനിരപ്പ് ഒക്ടോബര്‍ മാസത്തിലെ ലെവലിലെത്താന്‍ സാധ്യതയുണ്ട്.
ഐരവണ്‍ ഭാഗത്ത് റോഡ് ഗതാഗതം തടസപ്പെട്ടു വള്ളിക്കോട്, പന്തളം ഭാഗങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത. ഇന്നലെ രാത്രയില്‍ ചിറ്റാര്‍ – സിതത്തോട് മേഖലയിലും കനത്ത മഴ പെയ്തു. ഐരവണ്‍ വില്ലേജില്‍ കുമ്മണ്ണൂര്‍ ഭാഗത്ത് ജലനിരപ്പുയരുകയും റബര്‍ തോട്ടങ്ങളിലേയ്ക്ക് വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. അപകടകരമാം വിധത്തില്‍ വീടുകളില്‍ വെള്ളം കയറിയിട്ടില്ല. ആളുകളെ മാറ്റിപ്പാര്‍പ്പിയ്ക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല. ദുരന്ത നിവാരണ വിഭാഗം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്