വാഷിംഗ്‌ടണ്‍: അമേരിക്കൻ നാവികസേനയുടെ യുദ്ധവിമാനം കാണാനില്ല. വിമാനത്തില്‍ നിന്ന് പൈലറ്റ് ഇജക്‌ട് ചെയ്തതിനുപിന്നാലെ ദക്ഷിണ കരോലിനയില്‍ നിന്നാണ് വിമാനത്തെ കാണാതായത്. അനേകം ദശലക്ഷം ഡോളര്‍ വിലപ്പിടിപ്പുള്ള വിമാനം കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടുകയാണ് അമേരിക്കൻ സേന.
സേനയുടെ എഫ്-35 ലൈറ്റ്‌ണിംഗ് 2 ജെറ്റ് ഒരു അപകടത്തെത്തുടര്‍ന്ന് ഞായറാഴ്‌ച ഉച്ചയോടെ നോര്‍ത്ത് ചാള്‍സ്റ്റണിന് മുകളിലായി കാണാതായെന്നാണ് സേന വ്യക്തമാക്കുന്നത്. ഫെഡറല്‍ ഏവിയേഷൻ റെഗുലേറ്ററുകളുടെ സഹായത്തോടെ വിമാനത്തിനായി തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വിവരം ലഭിക്കുന്നവര്‍ അധികൃതരുമായി ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോക്‌ഹീഡ് മാര്‍ട്ടിൻ എന്ന കമ്ബനി നിര്‍മിച്ച വിമാനത്തിന് 80 ദശലക്ഷം ഡോളറാണ് വില. ലോകത്തെ തന്നെ ഏറ്റവും ശക്തമായ യുദ്ധവിമാനമാണ് അമേരിക്കയുടെ എഫ്-35. പറക്കുന്നതിനിടെ എന്തുകൊണ്ടാണ് പൈലറ്റ് ഇജക്‌ട് ചെയ്ത് പാരച്യൂട്ടില്‍ രക്ഷപ്പെട്ടത് എന്നത് വ്യക്തമല്ല. സമീപത്തെ തടാകത്തില്‍ വിമാനം മുങ്ങിപ്പോയോ എന്നതടക്കം സൈന്യം പരിശോധിക്കുന്നുണ്ട്. ചാള്‍സ്റ്റണിന് സമീപത്തെ രണ്ട് തടാകങ്ങളില്‍ പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.