ഭരണങ്ങാനം ഗ്രാമപഞ്ചായത്തും കുടുംബശ്രീ  സി.ഡി.എസും ചേർന്ന് ബന്ദിപ്പൂ കൃഷി വിളവെടുപ്പ് നടത്തി 

ഭരണങ്ങാനം :  ഗ്രാമപഞ്ചായത്തും കുടുംബശ്രീ  സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തിൽ 9- ആം വാർഡിൽ നടത്തിയ ബന്ദിപ്പൂ കൃഷി വിളവെടുപ്പ് നടത്തി. ബൈജു തോണിക്കുഴിയുടെ വസ്തുവിലാണ് 4000 ലധികം ബന്ദിതൈകൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തത്. നട്ടതിൽ ബഹുഭൂരിപക്ഷവും മനോഹരമായി പൂവിട്ടുകഴിഞ്ഞു. എല്ലാവരും വീട്ടുമുറ്റത്തും പരിസരത്തും മനോഹരമായ ചെടികൾ വെച്ച് പരിപാലിക്കുന്നത് കണ്ടും ഓണത്തിന് പൂക്കളുടെ ആവശ്യകത ഉറപ്പുവരുത്തുന്നതും  ലക്ഷ്യമിട്ടാന് ഈ ആശയത്തിലേക്കെത്തിയതെന്ന് അസിസ്റ്റൻറ് സെക്രട്ടറിയും കുടുംബശ്രീ മെമ്പർ സെക്രട്ടറിയുമായ രശ്മി മോഹൻ പറഞ്ഞു.

Advertisements

പൂ കൃഷിയെ കുറിച്ച് അറിഞ്ഞു വിളിക്കുന്നവർക്ക് എല്ലാം നൽകുവാൻ കഴിയാത്ത വിഷമത്തിലാണ് ഇതിൻറെ സംഘാടകർ.വിപണി വിലയേക്കാൾ കുറഞ്ഞ വിലയാണ് ഇപ്പോൾ കുടുംബശ്രീ ഇതിന് ഈടാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബന്ദി പൂത്തോട്ടത്തിലെ ആദ്യ വിളവെടുപ്പ് പ്രസിഡൻറ് ലിസമ്മാ സെബാസ്റ്റ്യൻ നിർവഹിച്ചു. വൈസ് പ്രസിഡൻറ് വിനോദ് ചെറിയാൻ വേരനാനി  , മെമ്പർമാരായ ജോസൂകുട്ടി അമ്പലമറ്റം, രാഹുൽ ജി. കൃഷ്ണൻ, സുധാ ഷാജി, കുടുംബശ്രീ ചെയർപേഴ്സൺ സിന്ധു പ്രദീപ്, പഞ്ചായത്ത്‌ സെക്രട്ടറിയുടെ അധിക ചുമതല വഹിക്കുന്ന അസിസ്റ്റൻറ് സെക്രട്ടറി. രശ്മി മോഹൻ, ഹെഡ് ക്ലർക്ക് അനിൽകുമാർ .എ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സിജോഷ് ജോർജ്, കുടുംബശ്രീ അക്കൗണ്ടൻറ് സന്ധ്യ, കൃഷി ഓഫീസർ അഖിൽ എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി.

ബന്ദികൃഷിയുടെ നല്ല വിളവെടുപ്പ് മുന്നിൽകണ്ട് പരിപാലനം ചെയ്യുന്നതിനായി എല്ലാ ദിവസവും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസുകുട്ടി അമ്പലമറ്റം രാഹുൽ.ജി കൃഷ്ണൻ സി.ഡി.എസ്. ചെയർപേഴ്സൺ  സിന്ധു പ്രദീപ്, തൊഴിലുറപ്പ് തൊഴിലാളികൾ സ്ഥലംഉടമ ബൈജു തോണിക്കുഴി അയൽവാസികൾ എന്നിവർ മാതൃകാപരമായ നേതൃത്വം നൽകി.

സമയസമയങ്ങളിൽ കൃഷിഭവനിൽ നിന്നും കൃഷി ഓഫീസർ വേണ്ട നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.