ഫ്ലവേഴ്സ് ഒരുകോടിയ്ക്ക് ശേഷം, എനിക്ക് വന്ന ‘കോളുകളിൽ’ പലതും സാമ്പത്തിക സഹായം ചോദിച്ചുകൊണ്ടാണ് : ഒറ്റ കൈ കൊണ്ട് രണ്ടാം ജീവിതത്തിലേയ്ക്ക് ‘പിടിച്ച് കയറിയ’ അനീഷ് മോഹൻ എഴുതുന്നു

ജീവിത വിജയം

Advertisements
അനീഷ് മോഹൻ

ഇതെൻ്റെ പുതിയ കൈയ്യും കാലും,
ഇത് പൊട്ടിച്ചാൽ നിന്നെ ഞാൻ … സോറി… ഒരു നിമിഷം ആടുതോമാ..കേറി വന്നു…😜


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻപ് 2 – 3 വർഷം കൂടുമ്പോഴായിരുന്നു പുതിയവ വാങ്ങിയിരുന്നതെങ്കിൽ, ഇപ്പോൾ വർഷത്തിൽ പല തവണ റിപ്പയറോ പുതിയവ നിർമ്മിക്കേണ്ടി വരികയോ  ചെയ്യുന്നുണ്ട്. കൂടുതൽ  ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തതോടൊപ്പം കിട്ടിയ ‘നിർത്താതെയുള്ള ഓട്ടം’ ആണ് പ്രധാന കാരണം. ഇതിവിടെ ഇപ്പോൾ പറയുവാനുള്ള കാരണം.

ഫ്ലവേഴ്സ് ഒരുകോടിയ്ക്ക് ശേഷം, എനിക്ക് വന്ന ‘കോളുകളിൽ’ പലതും സാമ്പത്തിക സഹായം ചോദിച്ചുകൊണ്ടാണ്, അതിൽ നല്ലൊരു ശതമാനവും എന്നെക്കാൾ മെച്ചപ്പെട്ട ശാരീരിക, സാമ്പത്തിക സാഹചര്യമുള്ളവരാണ് എന്നതാണിതിലെ കൗതുകകരമായ കാര്യം. ഇല്ലായ്മയിലും ഉള്ളതുകൊണ്ട്  സഹായിക്കുവാൻ  എനിക്ക് മനസ്സേയുള്ളൂ, പക്ഷേ ഈ
Quote പാലിച്ചേ ഞാൻ ചാരിറ്റി ചെയ്യൂ…

“10 പടികൾ കയറുവാൻ  തയ്യാറായവൻ  കിതച്ചു നിൽക്കുമ്പോൾ,  ഒരുപടി കയറാനുള്ള പിന്തുണയാകണം ചാരിറ്റി. മറിച്ച്, അനർഹന് നൽകുന്ന പണം അലസതയിലേക്ക് നയിക്കും.”

❤സാമ്പത്തിക പ്രതിസന്ധികളുള്ളവരോട്…

” നിങ്ങൾ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെ  തുടർന്നാൽ ഇപ്പോൾ കിട്ടുന്നതു തന്നെയെ കിട്ടൂ, പുതുതായി എന്തെങ്കിലും ലഭിക്കണമെങ്കിൽ, പുതുതായി എന്തെങ്കിലും ചെയ്യണം”

ലഭിക്കുന്ന അവധി ദിവസങ്ങളിൽ  ഇപ്കായ് അംഗങ്ങളുമായോ ഭാര്യയുമായോ ചേർന്ന് പരിശീലനപരിപാടികൾ ചെയ്താണ് കൈകാലിനുള്ളതും,ചാരിറ്റിവർക്കിനുളളതും കണ്ടെത്തുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരു ദിവസം പോലും വെറുതെയിരുന്നിട്ടില്ല. കാല് പൊട്ടി ‘ക്രിത്രിമ കാല് ഇനി വയ്ക്കരുത്’ എന്ന് ഡോക്ടേഴ്സ്  ‘ശാസന’ നൽകിയ ദിവസങ്ങളിൽ മാത്രമാണ് മുറിക്കുള്ളിലൊതുങ്ങിയിട്ടുള്ളൂ, അപ്പോഴാണ് കൂടുതൽ എഴുത്തും, പരിശീലന തയ്യാറെടുക്കലുമൊക്കെ..

❤ അരോഗ്യമില്ലാ, ഒന്നിനും സമയമില്ലായെന്ന പരാതിക്കാർക്കായി ..

ദിവസം രണ്ടു മണിക്കൂറെങ്കിലും എൻ്റെ വൈകല്യങ്ങൾ കൂടാതിരിക്കാനായുള്ള തയ്യാറെടുപ്പുകൾക്കും വ്യായാമത്തിനുമായി മാറ്റി വയ്ക്കുന്നുണ്ട്.

ഇനി എൻ്റെ Inner Circle ളിൽ ഉള്ളവർക്ക് മാത്രമറിയാവുന്ന ചില കാര്യങ്ങൾ. ക്രിത്രിമ കൈകാലുകൾ കേടാകുന്നതിനിനോടൊപ്പം മുറിച്ചു മാറ്റപ്പെട്ട കാലിന് നിരന്തരമായി പരിക്കുകൾ ഏൽക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ആശുപത്രിയിൽ കയറാത്ത ആഴ്ചകളില്ല. ശാരീരിക മാനസിക വേദനയോടൊപ്പം സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാകാറുണ്ട്, ലക്ഷ്യങ്ങൾ വലുതായതുകൊണ്ട് ഇതിനെ ചൊല്ലി പരാതി പറഞ്ഞിരിക്കാറില്ല, പുതിയ ചില പദ്ധതികളുമായി വീണ്ടും ഇറങ്ങും. മരണം വരെ അദ്ധ്വാനിച്ചു ജീവിക്കുവാൻ തന്നെയാണ് തീരുമാനം. “It’s not over, until I win”. (എൻ്റെ രണ്ടാമത്തെ Josh Talk-ൽ ഈ പ്രതിസന്ധികൾ തരണം ചെയ്യുവാനായി ഞാൻ പ്രയോഗിക്കുന്ന രഹസ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട് ലിങ്ക് കമൻ്റ് ബോക്സിലുണ്ട്.)

❤നീ പഴയത് പോലല്ലാ, അവാർഡുകളും ടീവി പരിപാടികളുമൊക്കെയായപ്പോൾ ജാഡയായി, ‘വിളിച്ചാൽ എന്നാ ഡിമാൻ്റാ?’ എന്നു പറയുന്നവരോട്…

ജാഡ കൊണ്ടല്ല സുഹൃത്തേ… രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലാണ്, എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി ഓടാൻ ഞാനേയുള്ളൂ.  കൂടുതൽ പരാതിയുള്ളവരേ… ”എൻ്റയൊപ്പം ഒരു ദിവസം താമസിക്കുവാൻ  ക്ഷണിക്കുകയാണ്”, ഒന്നുറപ്പാണ് ശേഷം നിങ്ങൾ എന്നെയും എന്നെപ്പോലുള്ളവരെയും കൂടുതൽ സ്നേഹിക്കും..😍

“ഒരു ഭിന്നശേഷിക്കാരൻ്റെ ബുദ്ധിമുട്ടുകളറിയണമെങ്കിൽ  ഒരു ദിവസം ഒപ്പം കഴിഞ്ഞു നോക്കണം”,
എൻ്റെ ഭാര്യയ്ക്കും, അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും സ്തുതി..

ഈ പ്രതിസന്ധികളെ  ഞാൻ ആസ്വദിക്കുകയാണ്, Ups & Downs ജീവിതത്തിൻ്റെ ഭാഗമാണ്. ഈ Downs ആണ് നമ്മളെ കൂടുതൽ ശക്തനാക്കുന്നത്. അത് മിസ് ചെയ്യരുത്, കുടുംബാംഗങ്ങളെയെല്ലാം നിങ്ങൾ ആക്ടീവാക്കണം,  ഒന്നിച്ചിറങ്ങൂ, ശക്തരാകൂ.
“ജീവിതത്തിൽ സംഭവിക്കുന്നതിൻ്റെ ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുത്താൽ നിങ്ങൾ പരിഹാരം തേടും, ഇല്ലെങ്കിൽ  മറ്റുള്ളവരെ കുറ്റപ്പെടുത്തുവാനുള്ള കാരണവും.”
– Anish Mohan
#anishmohanquotes
#anishmohantrainer

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.