തിരുവനന്തപുരം : പുത്തൻ തട്ടിപ്പിനെതിരെ ജാഗ്രതാ നിർദേശവുമായി കേരള പോലീസ് . ഈമെയിലില്‍ സ്റ്റോറേജ് സ്പേസ് തീർന്നതിനാല്‍ നിങ്ങളുടെ അക്കൗണ്ട് റദ്ദാക്കുമെന്ന പേരിലാണ് പുതിയതരം തട്ടിപ്പ്.ജിമെയില്‍ അക്കൗണ്ട് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് ഈ തട്ടിപ്പ് നടക്കുന്നത്.
അക്കൗണ്ട് റീസ്റ്റോർ ചെയ്യാനായി ഇമെയിലിനോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. സന്ദേശത്തോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പുകാരുടെ വെബ്സൈറ്റിലേക്ക് എത്തുകയും അതുവഴി നിങ്ങളുടെ കമ്ബ്യൂട്ടറിലേക്ക് വൈറസുകളെ മാല്‍വെയറുകളും കയറാനോ അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതോടുകൂടി പണം നഷ്ടപ്പെടാനോ സാധ്യതയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗൂഗിളിന്റെ പേരില്‍ വരുന്ന സന്ദേശം ആയതിനാല്‍ പലരും വിശ്വസിക്കാനും ലിങ്കില്‍ ക്ലിക്ക് ചെയ്യാനും സാധ്യതയുണ്ട്. ഓർക്കുക ഇത്തരത്തിലുള്ള ഈമെയില്‍ ലഭിച്ചാല്‍ ഉടൻതന്നെ ഗൂഗിള്‍ അക്കൗണ്ട് സെറ്റിംഗ്സില്‍ സ്റ്റോറേജ് വിവരങ്ങള്‍ പരിശോധിക്കുക ഒരിക്കലും ഇമെയില്‍ വഴി ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. സാമ്ബത്തിക തട്ടിപ്പിനിരയായാല്‍ ഉടൻതന്നെ 1930 എന്ന നമ്ബറില്‍ വിവരം അറിയിക്കുക.