ഫൊക്കാന നേതാക്കൾക്ക് നാളെ പാലാ പൗരാവലിയുടെ സ്വീകരണം; പ്രമുഖ നേതാക്കൾ പങ്കെടുക്കും

പാലാ : പ്രമുഖ മലയാളി പ്രവാസി സംഘടനയായ ഫോക്കാനയുടെ നേതാക്കൾളെ നാളെ പാലായിൽ ആദരിക്കുന്നു. പൗരാവലിയുടെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിക്കുന്നത്. ഫ്രാൻസിസ് ജോർജ് എംപി, എംഎൽഎമാരായ മാണി സി കാപ്പൻ, ചാണ്ടി ഉമ്മൻ, എംഎൽഎ ജോസഫ് വാഴയ്ക്കൻ, പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ, മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ് ഡയറക്ടർ ഫാദർ ഗർവാസീസ് ആലിത്തോട്ടത്തിൽ തുടങ്ങിയ തുടങ്ങിയ പൗര പ്രമുഖരാണ് പ്രവാസി നേതാക്കൾക്ക് ആദരവർപ്പിക്കുന്നത്. ഫൊക്കാന പ്രസിഡന്റ് ശ്രീ സജിമോൻ ആന്റണി, ബോട്ട് ചെയർ ജോജി തോമസ്, ഫൊക്കാന മിഡ് വെസ്റ്റ് റീജിയൺ ആർവിപി സന്തോഷ് നായർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

Advertisements

Hot Topics

Related Articles