കോട്ടയം: ഒരു നേരത്തെ ഭക്ഷണത്തിന് അവസ്ഥയില്ലാതെ കോട്ടയം നഗരത്തിൽ ഇനി ആരും ബുദ്ധിമുട്ടേണ്ട. നഗരത്തിൽ ഭക്ഷണമില്ലാത്തവർക്ക് സൗജന്യമായി ഭക്ഷണം ഒരുക്കി അച്ചായൻസ് ഗോൾഡിന്റെ സ്‌നേഹ സ്പർശം. ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന സാധാരണക്കാരുടെ അവസ്ഥ തിരിച്ചറിഞ്ഞാണ് അച്ചായൻസ് ജുവലറി സൗജന്യ ഉച്ചഭക്ഷണത്തിന് അവസരം ഒരുക്കുന്നത്.
ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന നിർധനരായവർക്ക് വേണ്ടി അച്ചായൻസ് ഗോൾഡ് ഒരുക്കുന്ന സഹായ ഹസ്തമാണ് അച്ചായൻസ് ഗോൾഡിന്റെ സ്‌നേഹ സ്പർശം – സൗജന്യ ഉച്ചഭക്ഷണ പദ്ധതി. കോട്ടയം ടിബി റോഡിൽ നഗരസഭ ഷോപ്പിംങ് കോപ്ലക്‌സിന് എതിർവശത്തെ ആൽഫിയ ബിൽഡിംങിലാണ് സ്‌നേഹ സ്പർശം പദ്ധതി ആരംഭിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏപ്രിൽ 28 ന് ഉച്ചയ്ക്ക് 12 ന് മന്ത്രി വി.എൻ വാസവൻ പദ്ധതി ഉദ്ഘാടനം ചെയ്യും. അച്ചായൻസ് ഗോൾഡിന്റെ മാനേജിംങ് ഡയറക്ടർ ടോണി വർക്കിച്ചൻ അധ്യക്ഷത വഹിക്കും. മേഴ്‌സി വർക്കിച്ചൻ വല്ലേലിൽ ഭദ്രദീപം തെളിയിക്കും. ആദ്യ ഭക്ഷണപ്പൊതി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സ്വീകരിക്കും. നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ആശംസ അർപ്പിക്കും. അച്ചായൻസ് ജുവലറി ജനറൽ മാനേജർ ഷിനിൻ കുര്യൻ നന്ദി പ്രകാശിപ്പിക്കും.