ഈ ആഹാരങ്ങൾ കഴിച്ചാൽ മുടി നരയ്ക്കുമോ ?  മുടി നരയ്ക്കാൻ ഇടയാക്കുന്ന ഭക്ഷണങ്ങൾ ഇവ 

ജാഗ്രത ഹെൽത്ത് 

Advertisements

കറുത്ത തലമുടിയുടെ നിറം മാറാന്‍ തുടങ്ങുന്നതോടെ ഭൂരിഭാഗം ആളുകളും ഭാവിയെ കുറിച്ച്‌ ആശങ്കപ്പെടാറാണ് പതിവ്. ഇതിന് പിന്നാലെ മുടിയുടെ നിറം തിരിച്ചുകിട്ടാന്‍ ആവശ്യമായ കുറുക്കുവഴികള്‍ തേടുകയും ചെയ്യും. ആന്തരികമായുള്ള കാര്യങ്ങളും ശ്രദ്ധിച്ചാല്‍ മാത്രമേ ഫലം കാണൂ എന്ന കാര്യം പലര്‍ക്കും അറിയില്ല. നമ്മള്‍ കഴിക്കുന്ന ചില ആഹാര സാധനങ്ങള്‍ മുടി നരയ്ക്കാന്‍ കാരണമാകുന്നുണ്ട്. മുടി നരയ്ക്കാന്‍ കാരണമാകുന്ന ആഹാര സാധനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുടി നരയ്ക്കുന്നതിന് കാരണമാകുന്ന ഒരു ആഹാര വസ്തുവാണ് ഉപ്പ്. ഉപ്പില്‍ അടങ്ങിയിരിക്കുന്ന സോഡിയം ശരീരത്തിന് ആവശ്യമാണെങ്കിലും അമിത അളവായാല്‍ മുടിയിലെ കറുപ്പ് നിറം നഷ്ടമാകുകയും നരയ്ക്കുകയും ചെയ്യും. രക്തസമ്മര്‍ദ്ദം, വൃക്കരോഗം എന്നിവയ്ക്കും ഉപ്പിന്‍റെ അമിത ഉപയോഗം കാരണമാകും.

ഉപ്പ് പോലെ തന്നെ പഞ്ചസാരയും മുടി നരക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. നമ്മള്‍ അറിയാതെ തന്നെ ദിവസേന പല രൂപത്തില്‍ പഞ്ചസാര ശരീരത്തില്‍ വലിയ അളവില്‍ എത്തുന്നുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പ് വര്‍ധിപ്പിക്കുന്നതിനൊപ്പം മുടി നരയ്ക്കുന്നതിനും കാരണമാകുന്നു. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ ഇ ഗണ്യമായി കുറക്കുന്ന വസ്തുവാണ് പഞ്ചസാര.

മുട്ട അമിതമായി കഴിക്കുന്നവരില്‍ പെട്ടെന്ന് മുടി നരയ്ക്കാന്‍ സാധ്യതയുണ്ട്. പ്രോട്ടീന്‍ ലഭിക്കുന്നതിനായാണ് പലരും മുട്ട കഴിക്കുന്നത്. എന്നാല്‍, മുട്ട അമിതമായി കഴിച്ചാല്‍ മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ ബയോട്ടിന്‍ കൃത്യമായി ആഗിരണം ചെയ്യപ്പെടുന്നതിന് തടസമാകും. ഇത് മുടി നരയ്ക്കാന്‍ കാരണമാകുന്നു.

കോഴി, പോത്ത്, പന്നി തുടങ്ങിയ മാംസാഹാരങ്ങള്‍ കഴിക്കുന്നവരുടെ മുടിയുടെ നിറം വേഗം നഷ്ടമാകും. പ്രോട്ടീന്‍ കൂടുതലായി ശരീരത്തിലേയ്ക്ക് എത്തുന്നുണ്ടെങ്കിലും ഇത് യൂറിക് ആസിഡ് കൂടാന്‍ കാരണമാകുന്നു. ഇത് മുടിയില്‍ വേഗം നര കയറാന്‍ കാരണമാകും. നിരന്തരമായി മാംസാഹാരത്തെ ആശ്രയിക്കാതിരിക്കുക എന്നത് തന്നെയാണ് പ്രതിവിധി.

വേനല്‍ക്കാലത്ത് ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഫലവര്‍ഗമാണ് ഓറഞ്ച്. എന്നാല്‍, അമിതമായി ഓറഞ്ച് കഴിച്ചാല്‍ മുടിയില്‍ നര കയറും. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന അസ്‌കോര്‍ബിക് ആസിഡ്, കോപ്പര്‍ ആഗിരണം ചെയ്യുന്നത് തടയുന്നു. ശരീരത്തില്‍ കോപ്പറിന്റെ അളവ് കുറയുന്നത് മുടി നരയ്ക്കാന്‍ കാരണമാകും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.