കോട്ടയം: ഭക്ഷ്യവിഷബാധാ ഭീഷണിയ്ക്കു പിന്നാലെ ഉപഭോക്താക്കൾക്ക് നിർദേശങ്ങളുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി. ഹോട്ടൽ ആന്റ് റസ്റ്ററന്റ് അാേസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയാണ് ഭക്ഷണത്തിൽ നിന്നുള്ള അപകടം ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നിർദേശം നൽകിയിരിക്കുന്നത്.
Advertisements
ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷന്റെ നിർദേശങ്ങൾ ഇങ്ങനെ
- ഒരു മണിക്കൂറിൽ കൂടുതൽ പാഴ്സൽ കവറിൽ ഭക്ഷണം സൂക്ഷിച്ചു വയ്ക്കരുത്.
- കുഴിമന്തി, അൽഫാം, ഷവർമ്മ, ഷവായ് എന്നിവയുടെ കൂടെ നൽകുന്ന തണുപ്പുള്ള സാധനങ്ങൾ മയോണൈസ് , കെച്ചപ്പ്, ചട്ണി മുതലായവ ചൂടുള്ള ഭക്ഷണത്തിൽ നിന്ന് പാഴ്സൽ കിട്ടിയാൽ ഉടൻ മാറ്റി വയ്ക്കുക.
- ഒന്നിൽ കൂടുതൽ തവണ ചൂടാക്കിയും, തണുപ്പിച്ചും കഴിക്കുന്നത് ഒഴിവാക്കുക. (അതാത് സമയത്ത് കഴിക്കാൻ ഉള്ളത് മാത്രം വാങ്ങുവാൻ ശ്രദ്ധിക്കുക)
- പാഴ്സൽ കൊണ്ടു പോകുന്ന ഭക്ഷണങ്ങൾ കൂടുതൽ സമയം എടുത്തു വച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന അണുബാധ പ്രശ്നങ്ങൾക്ക് ഹോട്ടൽ ഉടമകൾ ഉത്തരവാദികളാകുന്നതല്ല.
- മയോണൈസ്, കെച്ചപ്പ് എന്നിവ ഫ്രിഡ്ജിൽ വെച്ച് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കുക. മയോണൈസ് പോലുള്ളവയിൽ പെട്ടന്ന് അണുബാധ ഉണ്ടാകാൻ ഇടയുള്ളതിനാൽ ഹോട്ടലുകളിൽ നിന്നും വാങ്ങി ഒരു മണിക്കൂറിനകം അവ ഉപയോഗിക്കേണ്ടതാണ്.
- ഞങ്ങളുടെ ഭക്ഷണം കൊണ്ടു പോയി കഴിക്കുന്ന നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് ഞങ്ങളുടെയും കൂടെ കടമയാണ് സഹകരിക്കുക.