അമിത വില, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത – പരിശോധനകള്‍ കര്‍ശനമാക്കി

കോട്ടയം: വിഷു. ഈസ്റ്റര്‍, റംസാന്‍ എന്നിവ പ്രമാണിച്ച് ജില്ലയില്‍ അവശ്യസാധനങ്ങളുടെ ലഭ്യത, ഗുണ നിലവാരം, ഭക്ഷണസാധനങ്ങളുടെ അളവ്/തൂക്കം എന്നിവ ഉറപ്പു വരുത്തുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമുള്ള പരിശോധനകള്‍ കര്‍ശനമാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. പി. കെ ജയശ്രീ അറിയിച്ചു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവരുടെ സംയുക്ത സ്‌ക്വാഡാണ് പരിശോധന നടത്തുന്നത്.

Advertisements

പൊതുവിപണി-ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന . അമിത വില ഈടാക്കല്‍, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത, വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക,ലൈസന്‍സുകള്‍ പുതുക്കാതിരിക്കുക എന്നിവയ്‌ക്കെതിരെ ഇ.സി.ആക്ട് പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹോട്ടലുകള്‍/വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും ഉപഭോക്താക്കൾ
നിര്‍ബന്ധമായും ബില്ല് ചോദിച്ചുവാങ്ങണം ഇത് സംബന്ധിച്ചുള്ള പരാതികള്‍
ജില്ലാ സപ്ലൈ ആഫീസര്‍ ( 9188527319) ,
ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍ (8848475264) ,, ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മീഷണര്‍ (8943346185) എന്നിവരെ അറിയിക്കണം.

Hot Topics

Related Articles