തിരുവനന്തപുരം; ദേശീയതലത്തിൽ തന്നെ പ്രാദേശിക പാർട്ടികൾക്ക് പ്രസ്തിയുള്ള കാലഘടത്തിൽ കേരളത്തിൽ കേരള കോൺഗ്രസ് ( എം) നുള്ള പ്രസക്തി വർദ്ധിച്ച് വരുകയാണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പി. പ്രാദേശിക തലത്തിലുള്ള വിഷയങ്ങൾ പാർട്ടി ഏറ്റെടുത്ത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. ബഫർസോൺ വിഷയത്തിൽ പാർട്ടി കൈകൊണ്ട നിലപാട് ശരിയാണെന്ന് തെളിഞ്ഞുവെന്നും ജോസ് കെ മാണി പറഞ്ഞു.
കേരള കോൺഗ്രസ് (എം) ന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പുതിയതായി നിർമ്മിച്ച കെ.എം. മാണി ഹാൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രൈബൽ മേഖലയിൽ ഉള്ളവർക്ക് കേന്ദ്രം നൽകിയ അവകാശം പോലെ കടലോര പ്രദേശത്ത് താമസിക്കുന്നവർക്ക് വേണ്ടി കേന്ദ്രം പ്രത്യേക അവകാശം നൽകുന്ന നിയമം പാസാക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിന് വേണ്ടി കൂടുതൽ ജനകീയ ഇടപെടലുകൾ പാർട്ടി നടത്തും. കൂടാതെ പ്രാദേശിക തലത്തിലുള്ള ജനകീയ വിഷയങ്ങൾ പാർട്ടി കൂടുതൽ ഇടപെട്ട് ജനങ്ങളോടൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി ജില്ലാ പ്രസിഡന്റ് സഹായദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജലസേചന മന്ത്രി റോഷി അഗസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദകുമാർ , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വർക്കല സജീവ്, ജില്ലാ ജനറൽ സെക്രട്ടറി സി. ആർ സുനു എന്നിവർ സംസാരിച്ചു.