ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു : അന്ത്യം അർബുധ ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ 

റിയോ ഡി ജനീറോ : ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. അർബുധ ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. പെലെയുടെ അര്‍ബുദ ബാധ കൂടുതല്‍ സങ്കീര്‍ണമായതായി കഴിഞ്ഞ ദിവസം അദ്ദേഹത്തെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. വൃക്കയെയും ഹൃദയത്തെയും രോഗം ബാധിച്ചതില്‍ അടിയന്തര പരിചരണം ആവശ്യമാണെന്നും ഇവർ പറഞ്ഞിരുന്നു. ഇതിനിടെയാണ് ഇപ്പോൾ അന്ത്യം സംഭവിച്ചത്. 

Advertisements

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വന്‍കുടല്‍ നീക്കം ചെയ്ത ശേഷം ആശുപത്രി സന്ദര്‍ശനം പതിവായിരുന്നു. അതിനിടെയാണ് വീണ്ടും ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയത്.  ക്രിസ്മസ് ദിനത്തിൽ ആശുപത്രിയിലെത്തിയ കുടുംബം ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. മകള്‍ കെലി നാഷിമെന്റോയും ഫുട്‌ബോള്‍ താരമായിരുന്ന മകന്‍ എഡീഞ്ഞോയും ആശുപത്രി ചിത്രങ്ങള്‍ പുറത്തുവിട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2021 സെപ്തംബര്‍ മുതല്‍ പെലെ വന്‍കുടലിലെ അര്‍ബുദവുമായി മല്ലിടുകയും നവംബര്‍ 29 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. ഇതിഹാസ ഫുട്ബോള്‍ കളിക്കാരന്‍ 1958, 1962, 1970 വര്‍ഷങ്ങളില്‍ മൂന്ന് ലോകകപ്പുകള്‍ നേടാന്‍ ബ്രസീലിനെ സഹായിച്ചു. തന്റെ രാജ്യത്തിനായി 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകള്‍ നേടിയ അദ്ദേഹം എക്കാലത്തെയും മികച്ച ഫുട്ബോള്‍ കളിക്കാരില്‍ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്നു.

സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം.  കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് പെലെയ്ക്ക് കീമോ തെറാപ്പി ചെയ്തത്. ലോകകപ്പ് ജയിച്ച അര്‍ജന്റീനയ്ക്കും ലയണല്‍ മെസിക്കും ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയ്ക്കും ആശുപത്രിയില്‍വച്ച്‌ പെലെ ആശംസ നേര്‍ന്നിരുന്നു. ലോകകപ്പിന്റെ ആദ്യഘട്ട മത്സരങ്ങള്‍ക്കിടെയാണ് രോഗം മോശമായ വാര്‍ത്ത പടര്‍ന്നത്. പെലെയെ സാന്ത്വന പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ലോകകപ്പിനിടെ ബ്രസീല്‍ ടീം ഉള്‍പ്പെടെ പെലെയ്ക്ക് സൗഖ്യം നേര്‍ന്ന് കളത്തിലിറങ്ങിയിരുന്നു. മൂന്നുതവണ ലോകകപ്പ് നേടിയ പെലെ 1977ലാണ് കളിമതിയാക്കിയത്.

എഡ്സൺ അരാഞ്ചസ്‌ ഡോ നാസിമെന്റോ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. 1940, ഒക്‌ടോബർ 23 ന് ബ്രസീലിലെ സ്റ്റേറ്റ് ഓഫ് മിനാസ് ഗെറൈസിലാണ് പെലെ ജനിച്ചത്. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.