സൗഹൃദപ്പോരില്‍ അയല്‍ക്കാരെ നിലംപരിശാക്കി ഇംഗ്ലീഷ് നിര ; സ്കോട്‍ലൻഡിനെതിരായ ഫുട്ബോൾ മത്സരത്തിൽ ഇംഗ്ലണ്ടിന് ആധികാരിക ജയം

ഗ്ലാസ്ഗോ : അയല്‍ക്കാര്‍ മുഖാമുഖം നിന്ന സൗഹൃദപ്പോരില്‍ വമ്പൻ ജയം പിടിച്ച്‌ ഇംഗ്ലണ്ട്. എതിരാളികളുടെ വല നിറച്ചത് പോരാഞ്ഞ് സ്വന്തം പോസ്റ്റിലും ഇംഗ്ലീഷ് സംഘം തന്നെ ഗോളടിച്ച കളിയില്‍ സ്കോട്‍ലൻഡിനെയാണ് 3-1ന് ടീം മറികടന്നത്. ഗോളടി യന്ത്രം ഹാരി കെയ്ൻ പിന്നെയും സ്കോര്‍ ചെയ്തതിനൊപ്പം ഫോഡനും ബെല്ലിങ്ങാമും സ്കോര്‍ ബോര്‍ഡ് കാല്‍ഡസനിലെത്താൻ സഹായിച്ചപ്പോള്‍ ഹാരി മഗ്വയര്‍ വകയായിരുന്നു സ്വന്തം വലയില്‍ വീണ സെല്‍ഫ് ഗോള്‍. മറ്റൊരു മത്സരത്തില്‍ അള്‍ജീരിയക്കു മുന്നില്‍ ആഫ്രിക്കൻ ചാമ്പ്യന്മാര്‍ മുട്ടുമടക്കി. ഫാരിസ് ഷെയ്ബി നേടിയ ഏക ഗോളിനാണ് ടീം ജയിച്ചത്.

Advertisements

ഏഷ്യൻ-അമേരിക്കൻ പോരു കണ്ട യു.എസ്- ഒമാൻ മത്സരത്തില്‍ ഏകപക്ഷീയമായ നാലു ഗോളിന് അമേരിക്ക ജയിച്ചു. ഫൊളാരിൻ ബലോഗണ്‍, ആരോണ്‍സണ്‍, റിക്കാര്‍ഡോ പെപി, ഖാലിദ് അല്‍ബ്രെയികി എന്നിവര്‍ യു.എസ് നിരയില്‍ ഗോളടിച്ചു. മെക്സികോയും ഉസ്ബെകിസ്താനും മുഖാമുഖം നിന്ന കളിയില്‍ ഇരു ടീമുകളും മൂന്നു വീതം ഗോളുകളടിച്ചു.
മെക്സിക്കോക്കായി റൗള്‍ ജിമെനെസ് രണ്ടുവട്ടം ഗോളടിച്ചപ്പോള്‍ ഉറിയേല്‍ അന്റുണയുടെ വകയായിരുന്നു മൂന്നാം ഗോള്‍. ഉസ്ബക് നിരയില്‍ ബാബര്‍ അബ്ദിഖാലികോവ്, അസീസ്ബെക് തുര്‍ഗുൻബയേവ്, ഉതബക് ഷുകുറോവ് എന്നിവരും വല കുലുക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.