ഇതാണ് നിങ്ങളുടെ സമീപനമെങ്കില്‍ നെതര്‍ലൻഡ്സിനെ പോലും തോല്‍പ്പിക്കാൻ നിങ്ങള്‍ക്ക് സാധിക്കില്ല ; ഇന്ത്യയ്ക്കെതിരായ നാണം കെട്ട തോല്‍വിയിൽ പാകിസ്ഥാൻ ടീമിനെ വിമര്‍ശിച്ച്‌ മുൻ താരം കമ്രാൻ അക്മല്‍

സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യയ്ക്കെതിരായ തോല്‍വിയ്ക്ക് പുറകെ പാകിസ്ഥാൻ ടീമിനെ വിമര്‍ശിച്ച്‌ മുൻ താരം കമ്രാൻ അക്മല്‍. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്കെതിരെ 228 റണ്‍സിൻ്റെ വമ്പൻ തോല്‍വിയാണ് ബാബര്‍ അസമും കൂട്ടരും ഏറ്റുവാങ്ങിയത്.തോൽവിയേക്കാള്‍ ഉപരി മത്സരത്തിലെ പാകിസ്ഥാൻ്റെ സമീപനത്തെയാണ് താരം വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. വമ്പൻ തോല്‍വിയോടെ നെറ്റ് റണ്‍ റേറ്റിലും പാകിസ്ഥാൻ കനത്ത തിരിച്ചടി ഏറ്റുവാങ്ങി. ഇനി ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമേ പാകിസ്ഥാന് ഫൈനലില്‍ പ്രവേശിക്കാൻ സാധിക്കൂ. മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ പോലും പാകിസ്ഥാൻ ഫൈനല്‍ കാണാതെ പുറത്താകും.

” ഏകദിന ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് മികച്ച പ്രകടനം വേണോ ? ഏഷ്യ കപ്പ് ഫൈനലില്‍ പ്രവേശിക്കണോ ? പക്ഷേ ഇതാണ് നിങ്ങളുടെ സമീപനമെങ്കില്‍ നെതര്‍ലൻഡ്സിനെ പോലും തോല്‍പ്പിക്കാൻ നിങ്ങള്‍ക്ക് സാധിക്കില്ല. “” എന്താണ് മാനേജ്മെൻ്റ് ചെയ്യുന്നത്? ആരാണ് എല്ലായ്പ്പോഴും ആദ്യം ബൗള്‍ ചെയ്യാൻ പറയുന്നത്. കളിക്കാരോട് ക്രിസില്‍ നില്‍ക്കാനെങ്കിലും പറയൂ. റണ്‍ റേറ്റും നിങ്ങള്‍ക്ക് തിരിച്ചടിയാകും. ബംഗ്ലാദേശിനെതിരെ 190 റണ്‍സിൻ്റെ വിജയലക്ഷ്യം 40 ഓവറുകളിലാണ് നമ്മള്‍ മറികടന്നത്. “


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

” കളിക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കൂ. മുഴുവൻ ഓവറും കളിക്കാനെങ്കിലും അവരോട് ആവശ്യപെടൂ. അവര്‍ക്കറിയാം ക്രിക്കറ്റ് ബോര്‍ഡ് ഒന്നും ചോദിക്കുകയില്ലെന്ന്. നമുക്ക് ഒരു ഗെയിം പ്ലാനോ നല്ല സമീപനമോ നമുക്കില്ല. ” കമ്രാൻ അക്മല്‍ തുറന്നടിച്ചു.

Hot Topics

Related Articles