തൃശൂര്‍: നിര്‍ബന്ധിച്ച് കഞ്ചാവു ബീഡി വലിപ്പിച്ച് പതിനഞ്ചു വയസ്സുകാരന് കുഴഞ്ഞുവീണ സംഭവത്തില്‍ കഞ്ചാവു നല്കിയ കൗമാരക്കാരന് അറസ്റ്റില്‍. പുല്ലഴി കാഞ്ചന കലാസമിതിക്കു സമീപം പണക്കാരന് വീട്ടില്‍ വിജേഷിനെ (19) ആണ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത മകനെ കൊണ്ട് കഞ്ചാവു വലിപ്പിച്ചെന്ന പുല്ലഴി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ 22നു വൈകിട്ട് ആറ് മണിക്ക് പുല്ലഴി ലക്ഷ്മി മില്ലിന് അടുത്തുള്ള പാറ എന്ന മൈതാനത്ത് വച്ചായിരുന്നു സംഭവം.’കഞ്ചാവ് ഇല പൊടിച്ച് ബീഡിയില്‍ നിറച്ച് കത്തിച്ചുവലിച്ചാല്‍ പറന്നുനടക്കാമെന്നും നല്ല സുഖം കിട്ടുമെന്നും’ പ്രേരിപ്പിച്ച് വിജേഷ് കുട്ടിയെ നിര്‍ബന്ധിച്ച് കഞ്ചാവ് വലിപ്പിക്കുകയായിരുന്നു. കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെസ്റ്റ് എസ്ഐ കെ.സി.ബൈജുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഒടുവില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്താണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവം നടന്ന സ്ഥലത്തുനിന്നു തന്നെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എസ് ഐ ബൈജു, ജൂനിയര്‍ എസ് ഐ വിനയന്,എസ് സി പി ഒ ജോബി, സിപി ഒ അബീഷ് ആന്റണി, സുജിത്ത്, അനില്‍ കുമാര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നത്.