റിപ്പോർട്ടർ : ശ്രീജേഷ് സി ആചാരി
ഫോൾഡബിൾ സ്മാർട്ട്‌ഫോൺ മേഖലയിലേക്ക് ചുവടുവെച്ച് വൺപ്ലസ്. കമ്പനിയിൽ നിന്നുള്ള ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്‌ഫോണായ ‘ഓപ്പൺ’ പുറത്തിറങ്ങി. ക്വാൽകോമിന്റെ മുൻനിര സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്പിന്റെ കരുത്തോടെ എത്തുന്ന ഈ സ്മാർട്ട്‌ഫോൺ മികച്ച ക്യാമറ ക്വാളിറ്റിയും ഫീച്ചറുകളുമാണ് സമ്മാനിക്കുന്നത്. 16ജിബി + 512ജിബി എന്ന ഏക സ്റ്റോറേജ് വേരിയന്റാണ് ഫോണിനുള്ളത്.1,39,999 രൂപയാണ് ഇതിന്റെ വില. എമറാൾഡ് ഡസ്ക്, വോയേജർ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്.വൺ പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ആമസോൺ വഴിയും രാജ്യത്തുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഫോൺ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വന്തമാക്കാം. പ്രീ-ഓർഡറുകൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
7.82-ഇഞ്ച് (2,268×2,440 പിക്സലുകൾ) 2കെ ഫ്ലെക്സി-ഫ്ലൂയിഡ് LTPO 3.0 അമോലെഡ് ഡിസ്പ്ലേയോട് കൂടിയാണ് ഫോണിന്റെ രൂപകല്പന.ആൻഡ്രോയിഡ് 13 ഔട്ട്-ഓഫ്-ബോക്‌സ് അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 13.2ലാണ് ഫോണിന്റെ പ്രവർത്തനം.ഡിസ്‌പ്ലേയ്ക്ക് അൾട്രാ തിൻ ഗ്ലാസ് പ്രൊട്ടക്റ്റീവ് മെറ്റീരിയൽ ഉണ്ട്.കൂടാതെ 1,440Hz പൾസ്-വിഡ്ത്ത് മോഡുലേഷൻ (PWM) ഡിമ്മിംഗിനേയും ഇത് പിന്തുണയ്ക്കുന്നു.ഓപ്പണിന്റെ പുറം സ്‌ക്രീൻ 6.31-ഇഞ്ച് (1,116×2,484 പിക്‌സൽ) 2K LTPO 3.0 സൂപ്പർ ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ്. 10-120Hz ഡൈനാമിക് റിഫ്രഷ് റേറ്റ്, 240Hz ടച്ച് റെസ്‌പോൺസ് റേറ്റ്, 2,800 വരെ പീക്ക് ബ്രൈറ്റ്‌നെസ് എന്നിവ വാഗ്ദാനം ചെയ്യുന്ന സ്ക്രീനിൽ ഒരു സെറാമിക് ഗാർഡ് പ്രൊട്ടക്റ്റീവ് മെറ്റീരിയലുമുണ്ട്.രണ്ട് ഡിസ്പ്ലേകളും ടിയുവി റെയിൻലാൻഡ് ഇന്റലിജന്റ് ഐ കെയർ സർട്ടിഫൈഡ് ആണെന്നതാണ് മറ്റൊരു പ്രത്യേകത.
ഒപ്റ്റിക്ക്സിലേക്ക് വന്നാൽ, ഫോട്ടോകൾക്കും വീഡിയോകൾക്കുമായി ട്രിപ്പിൾ ക്യാമറ സിസ്റ്റമാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനും (EIS) ഉള്ള 1/1.43-ഇഞ്ച് സോണി LYT-T808 CMOS സെൻസറോട് കൂടിയ 48-മെഗാപിക്സൽ പ്രൈമറി ക്യാമറ,ഒഐഎസ്, ഇഐഎസ്, 33.4 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ, എഫ്/2.6 അപ്പർച്ചർ, ഓമ്‌നിവിഷൻ ഒവി 64 ബി സെൻസർ എന്നിവയുള്ള 64 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ,സോണി IMX581 സെൻസർ, 114-ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂ, എഫ്/2.2 അപ്പർച്ചർ എന്നിവയടങ്ങിയ 48-മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ക്യാമറ എന്നിവ ഉൾപ്പെട്ടതാണിത് .സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി എഫ്/2.4 അപ്പേർച്ചറുമുള്ള 32 മെഗാപിക്സൽ ക്യാമറയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ഹാൻഡ്‌സെറ്റിലെ കണക്ടിവിറ്റി ഓപ്ഷനുകളിൽ 5G, 4G LTE, Wi-Fi 7, ബ്ലൂടൂത്ത് 5.3, GPS/ A-GPS, NFC, Beidou, GPS, GLONASS, Galileo, QZSS, USB 3.1 കണക്റ്റിവിറ്റിയുള്ള USB Type-C പോർട്ട് എന്നിവ ഉൾപ്പെടുന്നുണ്ട്.
ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, സെൻസർ കോർ, ഇ-കോമ്പസ്, ഫ്ലിക്-ഡിറ്റക്റ്റ് സെൻസർ, അണ്ടർ സ്‌ക്രീൻ ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവയുൾപ്പെടെ വിവിധ സെൻസറുകളും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്.ബയോമെട്രിക് പ്രാമാണീകരണത്തിനായി ഹാൻഡ്‌സെറ്റിന് സൈഡ്-മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറുമുണ്ട്. കൂടാതെ ഫേസ് അൺലോക്ക് ഫീച്ചറും ഇതിൽ ലഭ്യമാണ്.67W SuperVOOC ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഡ്യുവൽ-സെൽ 4,800mAh ബാറ്ററിയാണ് ഫോണിന്റെ പവർ ഹൌസ്.ബോക്‌സിൽ 80W ചാർജറുമായാണ് ഹാൻഡ്‌സെറ്റ് വരുന്നത്. 245ഗ്രാമാണ് ഫോണിന്റെ ഭാരം.