വിദേശ സര്‍വകലാശാല വിഷയത്തില്‍ പരസ്യപ്രസ്താവന വേണ്ട ; ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം : വിദേശ സർവകലാശാല വിഷയത്തില്‍ വിവാദവും പരസ്യപ്രസ്താവനയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിർദേശം നല്‍കി മുഖ്യമന്ത്രി.ഔദ്യോഗിക സ്ഥാനങ്ങളിലുള്ളവർ പരസ്യമായി പ്രതികരിക്കേണ്ട. തന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമാണ് ബജറ്റില്‍ ഇടം പിടിച്ചതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

Advertisements

ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയർമാൻ അടക്കം ഉള്ളവർക്കാണ് നിർദേശം. ബജറ്റിലെ നിർദേശം തങ്ങള്‍ അറിയാതെ എന്നായിരുന്നു മന്ത്രി ആർ ബിന്ദുവിന്റെ പരാതി.കൗണ്‍സില്‍ അല്ല ആശയം മുന്നോട് വെച്ചത് എന്ന് വൈസ് ചെയർമാൻ ഡോ രാജൻ ഗുരുക്കളും പറഞ്ഞിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭരണ നേതൃത്വത്തിന് ഇടയിലെ ഭിന്നത ഒഴിവാക്കാൻ ആണ്‌ ഇടപെടല്‍. ബജറ്റ് ചർച്ചയുടെ മറുപടിയില്‍ ധന മന്ത്രി കൂടുതല്‍ വിശദീകരണം നല്‍കുമെന്നാണ് ഭരണ നേതൃത്വത്തിന്റെ നിലപാട്. സ്വകാര്യസർവ്വകലാശാലക്ക് അനുമതി നല്‍കാനുള്ള നയംമാറ്റത്തിന് സിപിഐഎം നേരത്തെ രാഷ്ട്രീയ തീരുമാനമെടുത്തതാണ്.

വിദേശ-സ്വകാര്യ സർവ്വകലാശാലകളുടെ അനുമതിക്കുള്ള നയരൂപീകരണ ചുമതലയും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിലാണ്. വിദേശരാജ്യങ്ങള്‍ സന്ദർശിക്കാനും കേരളത്തില്‍ നാലു കോണ്‍ക്ലേവുകള്‍ നടത്താനുമുള്ള ചുമതലയും കൗണ്‍സിലിന് നല്‍കിയതിലും ഉന്നത വിദ്യാഭ്യാസവകുപ്പിന് നീരസമുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.