കോട്ടയം. 1972 ലെ വന്യജീവിസംരക്ഷണ നിയമം കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങളിൽ നിന്നും കർഷകരെയും പൊതുജനങ്ങളെയും സംരക്ഷിക്കുക, രാസവള വില വർദ്ധന പിൻവലിക്കുക, കാർഷിക ഉൽപ്പന്നങ്ങളുടെ അടിസ്ഥാന വില വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക യൂണിയൻ (എം) സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് നടത്തിയ മാർച്ചിന്റെയും ധർണ്ണയുടേയും സംസ്ഥാന തല ഉദ്ഘാടനം കോട്ടയം ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗങ്ങൾക്ക് ലഭിക്കുന്ന സംരക്ഷണം ജനങ്ങൾക്ക് ലഭിക്കുന്നില്ല. 2016 മുതൽ 2020 വരെയുള്ള കാലയളവിൽ 23183 വന്യജീവി ആക്രമണമാണ് നടന്നത്. വന്യജീവികൾ നാട്ടിലിറങ്ങി കൃഷിയും ജീവനും നശിപ്പിക്കാതിരിക്കാൻ ആവശ്യമായ ഫെൻസിംഗ് നടത്തണമെന്നും സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പ്രസിഡന്റ് ജോസ് നിലപ്പനകൊല്ലിയിൽ അധ്യക്ഷത വഹിച്ചു. സണ്ണി തെക്കേടം, ജോസഫ് ചാമക്കാല, നിർമ്മല ജിമ്മി, കെ.പി ജോസഫ്, ടോമി ഇടയോടിയിൽ, ഫിലിപ്പ് കുഴികുളം, ജോസ് പുത്തൻകാലാ, ഡാന്റീസ് കൂനാനിക്കൽ,ജോജി കുറത്തിയാടൻ, അവിരാച്ചൻ കൊക്കാട്ട്, സിബി ഈരൂരിക്കൽ, ജെയ്സൺ ജെയിംസ്, ജോസ് കലൂർ, പി.വി.കെ നായർ, ആന്റണി അറയ്ക്കപ്പറമ്പിൽ, ജോയി നടയിൽ, മാത്തച്ചൻ പ്ലാത്തോട്ടം. ജോയി പീലിയാനിക്കൽ, രാജു കുന്നേൽ, സന്തോഷ് പീലിയാനിക്കൽ, രവീന്ദ്രൻ കരിമ്പാംകുഴി, ഫ്രാൻസിസ് സാലസ്, ജോയി ചെറുപുഷ്പം, ഭാസ്‌ക്കരൻ നായർ കിഴക്കേമുറിയിൽ, പോൾ അലക്സ് പാറശേരി, പി.എം മാത്യു, ടി.എ ജയകൃഷ്ണൻ, സണ്ണി വാവലാങ്കൽ, ബിജു മറ്റപ്പള്ളി, ജോർജുകുട്ടി എബ്രഹാം എന്നിവർ പ്രസംഗിച്ചു.