വയനാട് : മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ വനംവകുപ്പിനെ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. അജീഷിന്റെ മരണത്തില്‍ വനംവകുപ്പിന്റേത് കുറ്റകരമായ അനാസ്ഥയാണെന്നും കാട്ടില്‍ എന്താണ് നടക്കുന്നതെന്ന് പോലും വനംമന്ത്രിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആനയ്ക്ക് എത്ര കാലുണ്ടെന്നു പോലും അറിയാത്തയാളാണ് വനംവകുപ്പ് മന്ത്രിയെന്നും കെ.സുരേന്ദ്രൻ പരിഹസിച്ചു.കേരളത്തിലെ വനംവകുപ്പ് കാല്‍നൂറ്റാണ്ട് പുറകിലാണെന്നും അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കാൻ പരിശീലനം ലഭിച്ചവരില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Advertisements