ളാഹ ചെളികുഴിക്ക് സമീപം ഒറ്റയാനിറങ്ങി. ഒറ്റയാന് റോഡില്‍ നിലയുറപ്പിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി വെടി പൊട്ടിച്ചതിന് ശേഷമാണ് ആന പോയത്.
Advertisements
അരമണിക്കൂറാണ് ആന ഗതാഗത തടസ്സം ഉണ്ടാക്കിയത്. ഇതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് രാവിലെയാണ് സംഭവം. ഒറ്റയാന്റെ സാനിധ്യമുള്ളതിനാല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അവിടെ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ഇനിയും ആനയെത്തുമോ എന്ന ഭയത്തിലാണ് ശബരിമല തീര്‍ത്ഥാടകര്‍.