പാലക്കാട് ഉമ്മിനിയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് കണ്ടെത്തിയ പുള്ളിപ്പുലി കുഞ്ഞുങ്ങളെ തേടി അമ്മ പുലി എത്തി. പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ എടുത്ത ശേഷം തള്ളപ്പുലി കാട്ടിലേയ്ക്കു മടങ്ങുകയും ചെയ്തു. പുള്ളിപ്പുലി കുഞ്ഞുങ്ങളെ കാണാൻ അമ്മ പുലി എത്തിയ ദൃശ്യങ്ങൾ വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞു. പുലി കുഞ്ഞുങ്ങളെ ഒലവക്കോട് വനംവകുപ്പ് ഡിവിഷണൽ ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളില്ല.
പുലിക്കൂടിൽ വെച്ച കുഞ്ഞുങ്ങളിൽ ഒന്നിനെയാണ് തള്ളപ്പുലി കൊണ്ടുപോയത്. പുലിക്കൂടിൽ അകപ്പെടാതെയാണ് തള്ളപ്പുലി കുഞ്ഞിനെ കൊണ്ടുപോയത്.
രണ്ടാമത്തെ കുഞ്ഞിനെ വനം വകുപ്പ് ഓഫീസിലേക്ക് മാറ്റി.
രണ്ടാമത്തെ കുഞ്ഞിനെ ഇന്ന് രാത്രി വീണ്ടും പുലിക്കൂടിൽ വെയ്ക്കും. സിസിടിവി പരിശോധിച്ച് പുലിക്കുട്ടിയെ കൊണ്ടു പോയതെങ്ങനെ എന്നു കണ്ടെത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുലിയെ ഇതുവരെ പിടികൂടാനായില്ല. വീടിനുള്ളിൽ പുലിക്കൂട് സ്ഥാപിച്ചിട്ടുണ്ട്. പുലിക്കുഞ്ഞുങ്ങൾക്ക് ഡോക്ടർമാരുടെ സാന്നിധ്യത്തിൽ പരിചരണം നൽകി വരികയാണെന്നും വനംവകുപ്പ് അറിയിച്ചു. വീട്ടിൽ സ്ഥാപിച്ച പുലിക്കൂടിന് സമീപം പുലിയെത്തിയത് 3 തവണയാണ്. ഇന്നലെ രാത്രി 11.4 നും 12..5 നും പുലർച്ചെ 2 മണിയ്ക്കും പുലി എത്തി.
പ്രദേശവാസിയായ മാധവന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കിടന്ന കെട്ടിടത്തിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. സ്ഥലത്തിന്റെ നോട്ട ചുമതലയുണ്ടായിരുന്ന പ്രദേശവാസിയായ പൊന്നനാണ് ഇവയെ കണ്ടത്. പൊന്നൻ സ്ഥലത്തെത്തിയപ്പോൾ കെട്ടിടത്തിനുള്ളിൽ നിന്നും പുലി ഓടി പോവുന്നത് കണ്ടു. തുടർന്ന് പൊന്നൻ നാട്ടുകാരെ വിവരമറിയിച്ചു.
പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുഞ്ഞുങ്ങളെ പാലക്കാട് ഡി എഫ് ഒ ഓഫീസിലേക്ക് മാറ്റിയത്. ജനവാസ മേഖലയിൽ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടതോടെ നാട്ടുകാർ കടുത്ത ഭീതിയിലാണ്. തള്ളപ്പുലിയെ പിടികൂടാൻ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം.
വൈദ്യ സഹായം ഉറപ്പാക്കിയെങ്കിലും പുലിക്കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നതാണ് പ്രതിസന്ധി. ആട്ടിൻ പാൽ കുപ്പിയിലാക്കിയാണ് കുഞ്ഞുങ്ങൾക്ക് ഇപ്പോൾ നൽകുന്നത്.