കോട്ടയം: വന്യ ജീവി ആക്രമണങ്ങളിൽ വനം മന്ത്രി എ.കെ ശശീന്ദ്രന്റെ നിലപാട് നിരുത്തരവാദപരമാണെന്ന് യൂത്ത് ഫ്രണ്ട് എം. യൂത്ത് ഫ്രണ്ട് എം മാണിസം യൂത്ത് കോൺക്ലേവിലെ സംഘടനാ ചർച്ചയിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് വനം മന്ത്രിയ്ക്ക് എതിരെ വിമർശനം ഉള്ളത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യർമരിക്കുമ്പോൾ അവർക്കൊപ്പമാണ് നിൽക്കേണ്ടത്. എന്നാൽ, അവരെ കുറ്റപ്പെടുത്തുന്ന സമീപനമാണ് മന്ത്രി സ്വീകരിച്ചതെന്ന് പ്രമേയം പറയുന്നു. യൂത്ത് കോൺക്ലേവിലെ യൂത്ത് ചർച്ചയിലാണ് ഈ പ്രമേയം അവതരിപ്പിക്കപ്പെട്ടത്. മൂന്നു ദിവസമായി കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന സമ്മേളനം സംഘടനാ ചർച്ചയ്ക്ക് ശേഷം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ മാണിസം യൂത്ത് കോൺക്ലേവ് രേഖ അവതരിപ്പിച്ചതോടു കൂടി കോൺക്ലേവ് സമാപിച്ചു.
മാണിസം യൂത്ത് കോൺക്ലേവിൽ യുപിഎസ്.സി ഇന്ത്യൻ എക്കണോമിക്‌സ് സർവീസിന് എങ്ങിനെ തയ്യാറെടുക്കണം എന്ന വിഷയത്തിൽ അൽ ജമീല ക്ലാസെടുത്തു. ഡെന്റ് കെയർ സിഎംഡി ജോൺ കുര്യാക്കോസ്, ജോസഫ് ബാബു എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. വ്‌ളോഗിംങ് കരിയർ സാധ്യതകൾ എന്ന വിഷയത്തിൽ ബൈജു എൻ നായർ പ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കോൺക്ളേവിൻ്റെ ഭാഗമായി നടന്ന വിവിധ യോഗങ്ങളിൽ കേരള കോൺഗ്രസ്(എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: അലക്സ് കോഴിമല , കേരള കോൺഗ്രസ്(എം) സംസ്ഥാന സ്റ്റീയറിങ് കമ്മറ്റി അംഗം വിജി എം തോമസ് , സാജൻ തൊടുക , യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഷേയ്ക്ക് അബ്ദുള്ള,സംസ്ഥാന ഭാരവാഹികളായ ബിറ്റു വൃന്ദാവൻ, റോണി വലിയപറമ്പിൽ,ഷിബു തോമസ്,സുനറ്റ് കെ വൈ,അമൽ ജോയി,സിജോ പ്ലാത്തോട്ടം,ടോബി തൈപ്പറമ്പിൽ,മിഥുലജ് മുഹമ്മദ്,അജിതാ സോണി, ആൽവിൻ ജോർജ്,ഷിജോ ഗോപാലൻ, സനീഷ് ഇ റ്റി,അഭിലാഷ് മാത്യു,ജോമോൻ പൊടിപാറ, അരുൺ തോമസ്, വിനയ് മങ്ങാട്ട്, എബിൻ കുര്യാക്കോസ്ജോഷ്വ രാജു,എഡ്വിൻ തോമസ് എന്നിവർ പ്രസംഗിച്ചു.