കാടിറങ്ങിയ കൊമ്പന്മാർ മുണ്ടക്കയത്തും കണ്ണൂരിലുമെത്തുമ്പോൾ കോട്ടയം നീലിമംഗലത്ത് കുരങ്ങനിറങ്ങി; എംസി റോഡരികിലെ മരത്തിൽ കൗതുകമായി കുരങ്ങന്റെ വിളയാട്ടം

കോട്ടയം: കാടിറങ്ങിയ കൊമ്പന്മാർ വനാതിർത്തികളിൽ വിളയാട്ടം നടത്തുമ്പോൾ കോട്ടയം നീലിമംഗലത്ത് വികൃതിയുമായി കുരങ്ങനെത്തി. എംസി റോഡിൽ നീലിമംഗലം പാലത്തിലാണ് വികൃതി കാട്ടി കുരങ്ങനിറങ്ങിയത്. എവിടെ നിന്ന് എത്തി എന്നു വ്യക്തതയില്ലാത്ത കുരങ്ങനാണ് മരത്തിൽ ചാടി നടക്കുന്നത്. ഇവിടെ കാക്കകളും കുരങ്ങനെ ആക്രമിക്കാൻ ഒപ്പം കൂടിയതോടെ കുരങ്ങന്റെ വികൃതികൾ ഇവിടെ തുടരുകയാണ്. വരും നേരങ്ങളിൽ കുരങ്ങൻ കൂടുതൽ കുഴപ്പങ്ങളുണ്ടാക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

Advertisements

Hot Topics

Related Articles