വന്യജീവി ശല്യം തെങ്ങിൻ തൈകളുടെ വിൽപ്പന മദ്ദഗതിയിൽ 

കോട്ടയം :  പന്നി മുള്ളൻപന്നി ഇവയുടെ ശല്യം രൂക്ഷമായതോടെ സ൦സ്ഥാനത്ത് കൃഷി വകുപ്പ് നടത്തുന്ന തെങ്ങിൻതൈകളുടെ വിൽപ്പന മദ്ദഗതിയിലാണ് നടക്കുന്നത് എന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. 12 ലക്ഷം തൈകളാണ് കൃഷി വകുപ്പ് വിതരണത്തിനായി എത്തിച്ചിരിക്കുന്നത് നാടൻ തെങ്ങുകൾക്ക് അൻപതുരൂപയും  സങ്കരയിനം തെങ്ങുകൾക്ക് 125 രൂപയുമാണ് കർഷകരിൽ നീന്നു വാങ്ങുന്നത്. ഏപ്രിൽ മാസത്തിൽ വിതരണം ആരഭിച്ചതാണ് എന്നാൽ നിലവിൽ മൂന്നുലക്ഷത്തിൽ താഴയെ തെങ്ങുതൈകൾ മാത്രമാണ് വിറ്റുപോയത് വന്യജീവികളുടെ ശല്യം പരിധി വിട്ടതാണ് വിപണിയിൽ ഉയർന്ന വില ഉണ്ടായിരുന്നിട്ടും നിത്യ ജീവിതത്തിൽ ഒഴിവാക്കാൻ വയ്യാത്ത ഫലമായിരുന്നിട്ടു൦ കർഷകരെ പിന്നോട്ട് വഹിക്കുന്നത് തൈകുഴിച്ചുവച്ചാൽ ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ പന്നി വന്ന് കുത്തിമറിക്കുകയാണ്.  ഒരുതെങ്ങു൦ തൈ കുഴിച്ചു വയ്ക്കാൻ കർഷകർക്ക് ഇരുനൂറു രൂപായിക്ക് അടുത്തു ചെലവു വരുന്നുണ്ട്. ഇതിനുപുറമേ ചെല്ലിശല്ല്യ൦ കൂടി ആയപ്പോൾ തെങ്ങു കൃഷിയോടുള്ള താൽപ്പര്യം കർഷകർക്ക് ഇല്ലാതെയായി നിശ്ചിത തെങ്ങിൻ തൈകൾ നിർബന്ധമായും വിറ്റിരിക്കണം എന്ന കർശന നിർദ്ദേശം കൃഷി ഓഫീസർമാർക്ക് കിട്ടിയതോടെ ഓഫീസിൽ എത്തുന്ന കർഷകരെ നിർബദ്ധിച്ചു തൈകൾ ഏടുപ്പിക്കുകയാണ് 2028 ആകുപോയേക്കു൦ ഒരു ഹെക്ടറിൽ നിന്ന് 8500 തേങ്ങ ഉൽപ്പാദിപ്പിക്കും എന്നാണ് കൃഷി വകുപ്പിന്റെ വാദം  എന്നാൽ ഇന്നത്തെ അവസ്ഥയിലാണ് എങ്കിൽ ഇത് വെറു൦ വാദമിയി തന്നെ അവശേഷിക്കും.

Advertisements

Hot Topics

Related Articles