വയനാട്: വയനാട് പേരിയയിൽ പുള്ളിമാന്റെ ഇറച്ചിയുമായി വന്ന വാഹനത്തെ തടഞ്ഞ വനപാലകരെ ആക്രമിച്ച നായാട്ട് സംഘത്തിനായി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പുള്ളിമാന്റെ ഇറച്ചിയുമായി വന്ന വാഹനം വനപാലകർ തടഞ്ഞു. എന്നാൽ വാഹനം വനപാലകരെ തട്ടിയിട്ട ശേഷം കടന്നു പോകുകയായിരുന്നു. വാഹനം ബൈക്കിൽ പിന്തുടർന്ന് വനപാലകർ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പേരിയ ചന്ദനത്തോട് ഭാഗത്തുനിന്ന് വേട്ടയാടിയ പുള്ളിമാന്റെ ജഡവും കണ്ടെത്തി. വെടിവെച്ച് കൊന്ന നിലയിൽ ആയിരുന്നു മാന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസും വനംവകുപ്പും കേസെടുത്ത് അന്വേഷണ ആരംഭിച്ചു.
Advertisements