സാമൂഹിക വന വത്കരണ വിഭാഗം ഓഫിസ് സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനവും കാലടി പ്രകൃതി പഠന കേന്ദ്രം ഡിവിഷൻ ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തു; ഉദ്ഘാടനം നടത്തിയത് മന്ത്രി എ.കെ ശശീന്ദ്രൻ

കാലടി: സാമൂഹിക വന വത്കരണ വിഭാഗം ഓഫിസ് സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനവും കാലടി പ്രകൃതി പഠന കേന്ദ്രം ഡിവിഷൻ ഓഫിസ് കെട്ടിടം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉമ തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി റോജി ജോൺ എം.എൽ.എ എന്നിവർ പങ്കെടുത്തു. എറണാകുളം മധ്യമേഖല വനം സോഷ്യൽ കൺസർവേറ്റർ ഇന്ദു വിജയൻ സ്വാഗതം ആശംസിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ അഡീ.പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.പ്രമോദ് ജി.കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. നിർമ്മാണ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് എ.ജി.എം റാണി സക്കറിയാസ്, സൗത്ത് ഇന്ത്യൻ ബാങ്ക് ജെ.ജി.എം പി.കൃഷ്ണകുമാർ എന്നിവർ താക്കോൽ ദാനം നടത്തി. കൊച്ചി മേയർ അഡ്വ.കെ.അനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. മലയാറ്റൂർ ഡിഎഫ്ഒ കുറ ശ്രീനിവാസ്, ഇടപ്പള്ളി കൗൺസിലർ ദീപാ വർമ്മ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles