കൊച്ചി: വിദഗ്ധ ചികിത്സയ്ക്ക് ശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തില്‍ തിരിച്ചെത്തി. പുലര്‍ച്ചെ രണ്ടുമണിക്കാണ് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തെത്തിയത്. ഏതാനും നാള്‍ കൂടി പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ജര്‍മ്മനിയിലെ ബര്‍ലിന്‍ ചാരിറ്റി ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടിയെ ലേസര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ശസ്ത്രക്രിയ. ഡോക്ടറുടെ നിർദേശപ്രകാരം മൂന്നു ദിവസം വിശ്രമത്തിന് ശേഷമാണ് ഉമ്മൻ ചാണ്ടി അവിടെ നിന്നും പോന്നത്.
Advertisements