മുംബൈ :ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ശതകോടീശ്വരനും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മുന്‍ ചെയര്‍മാനുമായ കേശുബ് മഹീന്ദ്ര അന്തരിച്ചു. 99 വയസായിരുന്നു. ഫോര്‍ബ്സ് ശതകോടീശ്വര പട്ടിക പ്രകാരം കേശുബ് മഹീന്ദ്രയുടെ ആസ്തി 1.2 ബില്യണ്‍ ഡോളറാണ്
2012 ഓഗസ്റ്റ് 9-ന് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് വിരമിച്ച ശേഷം അദ്ദേഹം അനന്തരവന്‍ ആനന്ദ് മഹീന്ദ്രയ്ക്ക് അധികാരം കൈമാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഹീന്ദ്ര ഗ്രൂപ്പിനെ 48 വര്‍ഷം നയിച്ചു. ഓട്ടോമൊബൈല്‍ നിര്‍മ്മാതാവ് എന്ന നിലയില്‍ നിന്ന് ഐടി, റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങള്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലും ശോഭിച്ചു.വില്ലിസ് കോര്‍പ്പറേഷന്‍, ഇന്റര്‍നാഷണല്‍ ഹാര്‍വെസ്റ്റര്‍, യുണൈറ്റഡ് ടെക്നോളജീസ്, ബ്രിട്ടീഷ് ടെലികോം തുടങ്ങി നിരവധി ആഗോള പ്രമുഖരുമായി ബിസിനസ് സഖ്യങ്ങള്‍ രൂപീകരിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
യുഎസിലെ പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം പിതാവിന്റെ പിന്തുടര്‍ച്ചയെന്നോണം 1947-ല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയില്‍ എത്തി, 1963-ല്‍ അദ്ദേഹം കമ്ബനിയുടെ ചെയര്‍മാനായി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സഹസ്ഥാപകനാണ് കേശുബിന്റെ പിതാവ് ജെ.സി. മഹീന്ദ്ര.
1987-ല്‍ ഫ്രഞ്ച് ഗവണ്‍മെന്റ് കേശുബ് മാഹീന്ദ്രയ്ക്ക് ഷെവലിയര്‍ ഡി എല്‍’ഓര്‍ഡ്രെ നാഷണല്‍ ഡി ലാ ലെജിയന്‍ ഡി ഹോണര്‍ നല്‍കി ആദരിച്ചു. 2004 മുതല്‍ 2010 വരെ, കേശുബ് മഹീന്ദ്ര പ്രധാനമന്ത്രിയുടെ വ്യാപാര വ്യവസായ കൗണ്‍സില്‍, അംഗമായിരുന്നു.