തിരുവനന്തപുരം: കെഎസ് ആര് ടി സിയെ ലാഭത്തിലാക്കാനാകില്ലെന്നും നഷ്ടം കുറയ്ക്കണമെന്നും മുൻമന്ത്രി ആന്റണി രാജു.
എല്ലാ സമരങ്ങള്‍ക്കും വഴങ്ങിക്കൊടുത്താല്‍ കെഎസ് ആര് ടി സി ബാക്കി കാണില്ല. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങള്‍ക്ക് കാരണമാകാൻ കഴിഞ്ഞുവെന്നും പടിയിറങ്ങുന്നത് അഭിമാനത്തോടെയെന്നും ആന്റണി രാജു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എത്രകാലം മന്ത്രിയായിരുന്നു എന്നതിലല്ല എന്ത് ചെയ്തൂവെന്നതാണ് പ്രധാനം. വിസ്മയ കേസിലെ പ്രതിയായ കിരണിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും സര്‍വീസില്‍ നിന്ന് പുറത്താക്കാനും കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെഎസ്ആര്‍ടിസി മാനേജ്മെൻ്റില്‍ പ്രൊഫഷണലുകളെ കൊണ്ടുവന്നു. പ്രതീക്ഷിച്ച രീതിയിലുള്ള വെല്ലുവിളികള്‍ വകുപ്പില്‍ നിന്ന് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. കെഎസ് ആര് ടി സി സ്വിഫ്റ്റ് നടപ്പിലാക്കി. ശമ്പള പരിഷ്കരണം പ്രാവര്‍ത്തികമാക്കി. സിംഗിള്‍ ഡ്യൂട്ടി സംവിധാനം കൊണ്ടുവന്നു.
പ്രതിദിന വരുമാനത്തില്‍ വര്‍ധനവ് വന്നു. 545 പുതിയ ബസുകള്‍ വാങ്ങി. ഫോണ്‍ പെ സംവിധാനം നടപ്പിലാക്കി. കെഎസ്ആര്‍ടിസിയില്‍ ആധുനികവത്ക്കരണം നടപ്പിലാക്കി. യൂണിഫോം സംവിധാനം പുനസ്ഥാപിച്ചു. എ ഐ കാമറ സംവിധാനം നടപ്പിലാക്കി. ഡ്രൈവിംഗ് ലൈസൻസും ആര് സി ബുക്കും സ്മാര്‍ട്ട് കാര്‍ഡാക്കി.
തുടര്‍ന്ന് എല്ലാ തലത്തിലും വകുപ്പിലെ സമഗ്രവികസനം ഉറപ്പുവരുത്താനായി എന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ക്ക് പോലും മാതൃകയാക്കാവുന്ന പല പരിഷ്കരണങ്ങളും കെഎസ്ആര്‍ടിസിയില്‍ കൊണ്ടുവരാൻ താൻ മന്ത്രിയായിരുന്ന സമയത്ത് സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.