തിരുവനന്തപുരം: ഭരണഘടനയെ നിന്ദിച്ച മുന്‍ മന്ത്രി സജി ചെറിയാനെതിരെ ഇന്ന് കേസെടുക്കും. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്മേല്‍ കീഴ്‌വായൂര്‍ എസ്.എച്ച്.ഒയാണ് കേസെടുക്കുക.കൊച്ചി സ്വദേശിയായ ബൈജു നോയല്‍ നല്‍കിയ ഹർജിയിലാണു നടപടി. കോടതി നിര്‍ദേശം ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കണമെന്നുള്ളതിനാലാണ് ഇന്ന് തന്നെ കേസെടുക്കുന്നത്. തിരുവല്ല ഡി.വൈ.എസ്.പി ടി.രാജപ്പന്‍ റാവുത്തറിനാണ് അന്വേഷണച്ചുമതല.
മന്ത്രിസ്ഥാനത്തിന് പിന്നാലെ എം.എല്‍.എ സ്ഥാനവും സജി ചെറിയാന്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. വിഷയം പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കും. വിവാദം നാളത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. കോടതിയില്‍ നിന്ന് കടുത്ത പരാമര്‍ശങ്ങളുണ്ടായാല്‍ രാജി വേണ്ടിവരുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.