തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാന്റെ വകുപ്പുകളില്‍ തീരുമാനമായി.മൂന്ന് മന്ത്രിമാര്‍ക്കായി വീതം വെക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായത്. വകുപ്പുകള്‍ വീതം വെച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.
വിഎന്‍ വാസവനും, പി എ മുഹമ്മദ് റിയാസിനും, വി അബ്ദുറഹിമാനുമായിരിക്കും വകുപ്പുകളുടെ ചുമതല.
ഫിഷറീസ്, സാംസ്കാരികം-സിനിമ, യുവജനകാര്യം എന്നീ മൂന്ന് വകുപ്പുകളാണ് നേരത്തെ സജി ചെറിയാന് കൈകാര്യം ചെയ്തിരുന്നത്. ഇതില്‍ ഫിഷറീസ് വകുപ്പ് വി അബ്ദുറഹ്മാന് നല്‍കാനാണ് തീരുമാനം. യുവജനക്ഷേമകാര്യ വകുപ്പ് പി എ മുഹമ്മദ് റിയാസിനും സാംസ്കാരികം-സിനിമ വകുപ്പ് വിഎന്‍ വാസവനും നല്‍കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.