വണ്ടി പെരിയാർ: വനംവകുപ്പിനെതിരെ പ്രതിഷേധവുമായി ആദിവാസി മൂപ്പൻ വൈദ്യുതി ടവറിൽ കയരി. വൈദ്യുതി വിതരണം നിർത്തിവച്ചത്തോടെ ഒഴിവായത് വൻ ദുരന്തം.
വികസന പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് തടസ്സം നിൽക്കുന്നവെന്ന രോപിച്ചാണ് വണ്ടി പെരിയാർ വഞ്ചിവയൽ ഊര് മുപ്പൻ അജയൻ തങ്കപ്പൻ കെ എസ് ഇ ബി യുടെ
ടവറിൽ കയറി പ്രതിക്ഷേധം ഉയർത്തിയത്. വണ്ടിപ്പെരിയാർ വള്ളക്കടവ് വഞ്ചി വയൽ ആദിവാസി കോളനിയിയിൽ കഴിഞ്ഞ 13 വർഷക്കാലമായി വികസനപ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല.
ഇതിൽ പ്രധാനമായും 13 കുടുംബങ്ങൾക്ക് വീട്. റോഡ്. കുടിവെള്ളം കുട്ടികൾക്കാവശ്യമായ പഠന സൗകര്യങ്ങൾ . എന്നിവയൊന്നും ആദിവാസികളുടെ ക്ഷേമത്തിനായി ഏർപ്പെടുത്താതെ അധികൃതർ മൗനം പാലിക്കുകയാണ് എന്നും മൂപ്പൻ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 8 മണിക്കാണ് സംഭവം വിവരം അറിഞ്ഞ് പഞ്ചായത്ത് സെക്രട്ടറി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഡി.
അജിത്ത് പോലിസ് ഇൻസ്പെക്ടർ സുനിൽകുമാർ , സബ് ഇൻസ്പെക്ടർ മാമ്മൻ , വനം വകുപ്പ് ഉദ്യോഗസ്ഥർ, പ്രേരക് പി കെ ഗോപിനാഥൻ വാർഡ് മെമ്പർ മുനിയ ലക്ഷ്മി എന്നിവർ സ്ഥലത്തെത്തി മൂപ്പനെ അനുനയിപ്പിച്ച് ടവറിൽ നിന്ന് താഴെയിറക്കി. ശബരിമല വനമേഖലയിലൂടെ കടന്നുപോകുന്ന ഹൈ ടെൻഷൻ വൈദ്യുതലൈൻ കെ എസ് ഇ ബി ഓഫ് ചെയ്തതിനാൽ അപകടം ഒഴിവായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണികൂറുകളോളം മേഖലയിൽ മാത്രമല്ല തമിഴ് നാട്ടിലെ തേനി ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി. ഊരുകൂട്ടം വിളിച്ച് ചേർത്തതിൽ പഞ്ചായത്ത് , ഫോറസ്റ്റ് , ട്രൈബൽ ഉദ്യോഗസ്ഥർ തുടങിയവർ പങ്കെടുത്തില്ലാ എന്നും അജയൻ തങ്കപ്പൻ പറഞ്ഞു. തന്റെ മരണം കൊണ്ട് കോളനി നിവാസികൾക്കടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ സാധിക്കുമെങ്കിൽ അതും നടപ്പിലാക്കുമെന്നും ഊരുമൂപ്പൻ സ്വയം റെകോർഡ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
ഇന്നേ ദിവസം വഞ്ചി വയൽ ഊര് കൂട്ടം
നടത്തുന്നതിന് മുൻപാണ് ഈ സംഭവം അരങ്ങേറിയത്