കോട്ടയം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന യുവതികളുമായി അടുപ്പം സ്ഥാപിച്ച ശേഷം ഇവർക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പൊലീസിന്റെ പിടിയിലായി. സംക്രാന്തി പ്രദേശത്ത് എത്തിയ പ്രതിയെ പരാതിക്കാരായ സ്ത്രീകൾ തടഞ്ഞു വച്ച് ഗാന്ധിനഗർ പൊലീസിനു കൈമാറുകയായിരുന്നു. ഇതേ തുടർന്ന്, ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട തിരുവല്ല നിരണം കിഴക്കേ തേവർകുഴി വീട്ടിൽ ജോർജിന്റെ അജിനെ(27)യാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എസ്.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
സാമൂഹ്യമാധ്യമങ്ങൾ വഴി സ്തീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. താൻ യു.എ.ഇയിൽ സ്വന്തമായി തുടങ്ങാൻ പോകുന്ന ഹോട്ടലിൽ ജോലി ഒഴിവ് ഉണ്ടെന്നു വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. മറ്റ് ചിലവുകൾ ഒന്നുമില്ലെന്നും 40000 രൂപ മാത്രം വിസാ ചിലവ് ഇനത്തിൽ നൽകിയാൽ യു.എ.ഇയിലേയ്ക്കു കൊണ്ടു പോകാമെന്നുമായിരുന്നു ഇയാൾ സ്ത്രീകളെ വിശ്വസിപ്പിച്ചിരുന്നത്. ഇത്തരത്തിൽ പറഞ്ഞ് പണം നേടിയെടുത്തശേഷം പിന്നീട് പലപ്പോഴായി അഞ്ച് ലക്ഷം രൂപയോളം രൂപ പല സ്ത്രീകളിൽ നിന്നും ഇയാൾ തട്ടിയെടുക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരത്തിൽ സൗഹൃദം സ്ഥാപിച്ച പ്രതി ഏകദേശം നാൽപതോളം യുവതികളിൽ നിന്നും അവരുടെ സുഹ്യത്തുക്കളിൽ നിന്നും പണംതട്ടിയെടുത്തിട്ടുണ്ട്. കേരളിത്തിലങ്ങോളമിങ്ങോളം നിരവധിപേരെ പ്രതി ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ട്. പ്രതി ഇത്തരത്തിൽ മറ്റോരാളിൽ നിന്ന് പണം തട്ടുന്നതിനായി സംക്രാന്തി ഭാഗത്ത് എത്തിയ സമയം പണം നഷ്ടപ്പെട്ട കോട്ടയം പെരുമ്പായിക്കാട്ടു സ്വദേശിയായ യുവാവ് പ്രതിയെ നാട്ടുകാരുടെ സഹായത്താൽ തടഞ്ഞുവച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു, പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡുചെയ്തു.